ഡെയ്ഞ്ചർ പോയിന്റ് - 9

  • 2.1k
  • 891

️ ഇവിടെ വരുന്നവരൊക്കെ ടൂറിസ്റ്റുകൾ ആയതുകൊണ്ട് ഞാൻ അവരോടൊന്നും പ്രത്യേകിച്ച് ചോദിക്കാറില്ല അവർ ഒന്നും പറയാറുമില്ല പക്ഷേ നിങ്ങളെ കണ്ടപ്പോൾ എനിക്ക് എന്തോ അങ്ങനെ ചോദിക്കണം എന്ന് തോന്നി... വിഷ്ണു മാധവ് ആണ് അതിനു മറുപടി പറഞ്ഞത് ഞങ്ങൾ ഒത്തിരി ദൂരെനിന്നാ ഇവിടെ അസുരൻ മലയും മലയും കാടും ഒന്നും കണ്ടിട്ടു പോകാം എന്ന് കരുതി വന്നതാ പക്ഷേ ഇവിടെ വന്നപ്പോഴാണ് മനസ്സിലായത് ഇതൊന്നും ഞങ്ങൾക്ക് കാണാൻ പറ്റിയ സ്ഥലങ്ങൾ അല്ലായെന്ന്... ( കുഞ്ഞിറ്റ ) നിങ്ങൾക്ക് നല്ല ബുദ്ധി തോന്നിച്ചതിന് ഈശ്വരനോട് നന്ദി പറയുക 6 45 ന് ഇതുവഴി ഒരു സൂപ്പർഫാസ്റ്റ് വരും അത് എവിടേക്കാണ് പോകുന്നതെന്ന് അത്ര നിശ്ചയം പോര ഞാൻ കടയടച്ചു പോകുമ്പോൾ വഴിക്ക് വച്ച് ആ ബസ് കാണാറുണ്ട്... ( കർണ്ണിഹാര ) അപ്പോ കുഞ്ഞിറ്റയങ്കിളിന്റെ വീട് എവിടെയാ (കുഞ്ഞിറ്റ ) എന്റെ വീട് ഇവിടെ അടുത്താ ഏറിയാൽ ഒരു മുക്കാൽ മണിക്കൂർ കൊണ്ട്