ഉമ ധൃതിയിൽ സാരി തേക്കുകയാണ്. ഒരു മണിക്കൂർ കഴിയുമ്പോൾ രണ്ട് സാരികൾ, മൂന്നു മുണ്ടുകൾ, ഒരു ജുബ്ബ ഇത്രയും തേച്ചു കൊടുക്കണം. ആ പൈസ കിട്ടിയിട്ട് വേണം നാളത്തേക്ക് ചില്ലറ പലചരക്ക് സാധനങ്ങൾ വാങ്ങാൻ. തുണികൾ തേക്കുന്നതിന് ഇടയ്ക്ക് അവൾ മൊബൈലിൽ വാർത്തകൾ കേൾക്കുന്നുണ്ടായിരുന്നു." ഒമർ ലുലു ചിത്രത്തിൽ എം ഡി എം എ യെ ക്കുറിച്ച് പരാമർശം " ഈ വാർത്ത കേട്ടത് മുതൽ ഉമയുടെ മനസ്സ് അസ്വസ്ഥമായി തുടങ്ങി. അവൾ തന്റെ അഞ്ചുവർഷങ്ങൾക്കു മുമ്പുള്ള ജീവിതത്തെക്കുറിച്ച് ചിന്തിച്ചു. അച്ഛനും അമ്മയും ഏട്ടനും താനും ഉൾപ്പെടുന്ന കുടുംബം. അച്ഛൻ കൃഷിവകുപ്പിൽ നിന്ന് വിരമിച്ചു. അതിനുശേഷം അച്ഛന്റെ പ്രാണവായു പൊതുപ്രവർത്തനവും കൃഷിയും ആണ്. പച്ചക്കറി കൃഷി, കൂൺ കൃഷി, തേനീച്ച വളർത്തൽ ഇതെല്ലാം അച്ഛന് ഉണ്ട്. ഇടയ്ക്കൊക്കെ കൃഷി സംബന്ധമായ വിഷയങ്ങളിൽ ക്ലാസ്സ് എടുക്കുവാനും സെമിനാറുകളിൽ മോഡറേറ്റർ ആകാനും അച്ഛൻ പോകാറുണ്ടായിരുന്നു. അച്ഛന്റെ എല്ലാ കാര്യങ്ങൾക്കും പ്രാർത്ഥനയും പിന്തുണയുമായി അമ്മ എപ്പോഴും