️ ഗംഗാനദിയുടെ തീരത്തെ ഒരു പഴയ ആശ്രമത്തിലാണ് മധുപനും പത്നി ജഗദയും താമസിച്ചിരുന്നത് മധുപൻ തികഞ്ഞ ശിവ ഭക്തനായിരുന്നു എന്നാൽ ഈ ദമ്പതികൾക്ക് കാലമേറെ ചെന്നിട്ടും സന്താന സൗഭാഗ്യം ഉണ്ടായില്ല ഇതിന്റെ കാരണം അറിയാൻ ഉഗ്രതപം ചെയ്ത മധുപൻ ഒടുവിൽ ആ നടുക്കുന്ന സത്യം മനസ്സിലാക്കി തന്റെ പത്നി ജഗദ കഴിഞ്ഞ ജന്മത്തിൽ ഒരു രാക്ഷസി ആയിരുന്നു അവളുടെ ക്രൂരതയും കടുത്ത പാപവും മൂലമാണ് സന്താന സൗഭാഗ്യം ജഗദയ്ക്കും തനിക്കും ഇല്ലാതെ പോയതെന്ന് മധുപൻ അറിഞ്ഞു... തനിക്ക് ഒരു പുത്ര സൗഭാഗ്യത്തിന് യോഗം ഉണ്ട് പക്ഷേ തന്റെ ജീവിതസഖിയായ ജഗദയെ അഗ്നിയിൽ സമർപ്പിക്കണം... അതിങ്ങനെ സാധിക്കുമെന്ന് മധുപൻ ചിന്തിച്ചു താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ജഗദയെ തന്റെ ഈ സ്വന്തം കൈകൾ കൊണ്ട് അഗ്നിയിൽ എടുത്തറിഞ്ഞ് വധിക്കുക എന്നുവച്ചാൽ അതിൽ പരം ഒരു കൊടും പാപം ഈ ഭൂമിയിൽ മറ്റൊരു ഭർത്താവിനും ഉണ്ടായെന്നു വരില്ല... ശിവ ശിവ... ഇതെന്തൊരു