ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 26

  • 813
  • 201

ഓർക്കിഡ് വാലിയിൽ നിന്നും അന്ന് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോൾ ധ്രുവനും രുദ്രനും വളരെ വൈകി നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് അവരിരുവരും ഓർക്കിഡ് വാലിയിൽ നിന്നും മടങ്ങിയത്.... എന്തോ അത്യാവശ്യ കാര്യം ഉള്ളതുകൊണ്ട് മമ്മാലിക്ക നാലുമണിക്ക് തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി അതുകൊണ്ടുതന്നെ ധ്രുവന്റെയും രുദ്രന്റെയും കൂടെ മമ്മാലിക്ക ഉണ്ടായില്ല....കാർ ഓടിച്ചിരുന്നത് ധ്രുവനായിരുന്നു രുദ്രൻ പുറത്തേക്ക് നോക്കി എന്തോ കാര്യമായി ചിന്തിച്ചിരിക്കുകയായിരുന്നു ഓരോന്ന് കാണുമ്പോഴും ഓരോന്ന് കേൾക്കുമ്പോഴും മനസ്സ് പേടികൊണ്ട് തുള്ളി വിറയ്ക്കുകയാണ് ഇങ്ങനെ പേടിച്ചു വിറച്ച് ഇനി ഇവിടെ എത്ര നാൾ തുടരാൻ ആകുമെന്ന് ഒരു നിശ്ചയവും ഇല്ല... എത്രയും പെട്ടെന്ന് തന്നെ ഈ ജോലി രാജിവച്ച് നാട്ടിലേക്ക് പോകാം രുദ്രന്റെ ചിന്തകൾ അങ്ങിനെയായിരുന്നു... എന്നാൽ ധ്രുവൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു ഈ എസ്റ്റേറ്റ് ബംഗ്ലാവ് ശരിക്കും ഒരു ഡ്രാക്കുളകോട്ട തന്നെയാണോ അങ്ങിനെയെങ്കിൽ ഈ ഡ്രാക്കുള എന്നാണാവോ തന്റെയും രുദ്രന്റെയും മുന്നിൽ പ്രത്യക്ഷപ്പെടുക... ഡ്രാക്കുള മുന്നിൽ വന്നാൽ രുദ്രന്റെ കാര്യം അപ്പോൾ