️ അപ്പാ മൂർത്തി പറഞ്ഞത് കേട്ടപ്പോൾ കർണ്ണിഹാരയ്ക്ക് അത്ഭുതം തോന്നി അവൾ ചിരിച്ചുകൊണ്ടുതന്നെ അതിന് മറുപടി പറഞ്ഞു... എന്തായാലും എന്റെ ഇഷ്ട്ടവിഭവങ്ങൾ ഇത്ര കൃത്യമായി മനസ്സിലാക്കിയ മൂർത്തിയങ്കിൾ ചില്ലറക്കാരനല്ല അതും ഇത്ര കൃത്യമായി താങ്ക്സ്... അതിനാണ് മനപ്പൊരുത്തം എന്നു പറയുന്നത് അതെന്താണെന്ന് ഇപ്പോൾ മനസ്സിലായോ... ഉം.. മനസിലായി കർണ്ണിഹാര പറഞ്ഞു... അപ്പാമൂർത്തി. എന്നാ മോള് കഴിക്ക്... കർണ്ണിഹാര. അല്ലാ നിങ്ങള് കഴിക്കുന്നില്ലേ... അപ്പാമൂർത്തി. ഞാൻ കഴിച്ചു മോള് കുളിക്കാൻ കയറിയപ്പോൾ ഒരു പ്ളേറ്റ് ചോറും അഞ്ചു പുഴുങ്ങിയ മുട്ടയും ഒരു കിലോ പോത്തിറച്ചിയും രണ്ട് കിലോ കപ്പപുഴുക്കും ഇതൊക്കെയാണ് എന്റെ രാത്രിയിലെ ഭക്ഷണം അത് ഞാൻ കഴിച്ചു മോൾ വരുന്നതും നോക്കി ഞാൻ കുറെനേരമിരുന്നു പക്ഷെ പെട്ടെന്ന് വരുന്ന ഒരു ലക്ഷണവും കണ്ടില്ല നല്ല വിശപ്പുണ്ടായിരുന്നു പിന്നെ ഒന്നും നോക്കിയില്ല... അപ്പാമൂർത്തി പറഞ്ഞത് കേട്ട് കർണ്ണിഹാര ആർത്തു ചിരിച്ചു വെറുതെയല്ല നിങ്ങൾക്ക് ഇത്ര ആരോഗ്യം ചിരിക്കിടയിൽ അവൾ വിളിച്ചു പറഞ്ഞു ഹോ