ഇപ്പോൾ പാഞ്ചാലി പാറയിൽ ആകെ ഇരുട്ട് വ്യാപിച്ചു കഴിഞ്ഞു ഇന്ന് അമാവാസി ആയതിനാൽ ആവാം ആകാശത്ത് ഒരു കുഞ്ഞു നക്ഷത്രം പോലുമില്ല ഇടയ്ക്കിടെ വീശുന്ന കാറ്റിന് നല്ല കുളിരും.... ഇന്നെന്താ പാഞ്ചാലി പാറയിലെ മനുഷ്യരെല്ലാം നേരത്തെ കിടന്നോ.... വഴിയോരത്തെ വീടുകളിൽ ഒന്നും വെളിച്ചവും ഇല്ല ഒച്ചയനക്കങ്ങളും ഇല്ല കാർ ഓടിക്കുന്നതിനിടയിൽ ധ്രുവൻ ആരോടെന്നില്ലാതെ പറഞ്ഞു.... എടോ ഇന്ന് അമാവാസിയാ ആരോ മനസ്സിലിരുന്ന് പറയുന്നതുപോലെ ധ്രുവന് തോന്നി... അല്ലെങ്കിലും പാഞ്ചാലി പാറ ഗ്രാമവാസികൾക്ക് അമാവാസി എന്നും ഒരു പേടിസ്വപ്നം തന്നെയാണ് ഭൂത പ്രേത പിശാചുക്കൾ സ്വൈരവിഹാരം നടത്തുന്ന ഭീകര രാത്രിയാണ് അമാവാസിയിലെ രാത്രി.... ഇങ്ങിനെയുള്ള ദിവസത്തിലാണ് പാഞ്ചാലി പാറയിലെ നിരവധി മനുഷ്യർക്ക് ജീവഹാനി സംഭവിച്ചിട്ടുള്ളത്.... ചായക്കടക്കാരൻ പപ്പുവേട്ടൻ അദ്ദേഹത്തിന്റെ ഭാര്യ മല്ലിക പിന്നെ പണിക്കര് ചേട്ടൻ കൂടാതെ കോന്നൻ പുലയനും ഭാര്യ കാളി പുലയത്തിയും ഇവരൊക്കെ തന്നെ ഇങ്ങനെ യാതൊരു മുന്നറിയിപ്പുമില്ലാതെ മരണം വരിച്ചവരാണ്.... ഇനി ഇന്നത്തെ ഈ ദിവസം പാഞ്ചാലി