part -8 മഴ മിഴി അവനിൽ നിന്നും ഉയർന്ന ശബ്ദം അവിടമാകെ പ്രതിദ്വാനിച്ചു...ആ രൂപം വീണ്ടും ഞെട്ടി കൊണ്ട് അലറി..."മഹാദേവ.... എനിക്ക്.. അങ്ങ് വാക്ക് തന്നതാണ്,എന്റെ പക.. അത് വീട്ടാവുന്നതാണെന്നു.."എന്നിട്ടിപ്പോൾ എന്നെ തടയാൻ വന്നാൽ ഞാൻ സർവ്വവും നശിപ്പിക്കും.. അതും പറഞ്ഞു ആണ് രൂപം പൊട്ടിച്ചിതറി വീണ്ടും ശലഭങ്ങളായി പറന്നുയർന്നു..ദേവ് ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നു.."ചന്ദ്രോത്തുമന "അവൻ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു...രഘുവേട്ട...ധന്യയുടെ വിളിയിൽ അയാൾ തിരിഞ്ഞു നോക്കി...എന്താ.. ധന്യേ.....തന്റെ മുഖത്തൊരു വേവലാതി....അത്.. പിന്നെ രഘുവേട്ട....നാഗപൗർണമി എത്താറായി.....നമുക്ക് ഇത്തവണ തറവാട്ടിലേക്ക് പോകണ്ടേ...20 വർഷം കഴിഞ്ഞു. നമ്മൾ ഇങ്ങനെ ആരോരും ഇല്ലാതെ ജീവിക്കാൻ തുടങ്ങിയിട്ട്.. ഇത്തവണ പോകണ്ടേ..എന്റെ മനസ്സ് വല്ലാതെ അസ്വസ്തമാണ്...തനിക് തോന്നുന്നുണ്ടോ അമ്പാട്ടു മനയിലേക്ക് നമ്മളെ സ്വാഗതം ചെയ്യൂമെന്ന്..."തൊട്ടപ്പുറത്താണ് ചന്ദ്രോതുമന ..."അവരും നമ്മളെ കയറ്റില്ല..നമ്മൾ അങ്ങോട്ട് ചെന്നാൽ തന്നെ അടുത്ത ഒരു പ്രശ്നം അതാവും..നമ്മുടെ മകളെ കൂടി അത് ബാധിക്കണോ ..?അവൾ സന്തോഷമായിട്ട് ഇവിടെ കഴിയട്ടെ. ദുരചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും