️ വനവാസകാലത്ത് ഒരിക്കൽ ശ്രീരാമദേവൻ തനിച്ച് കാനനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു... സീതാദേവിയും ലക്ഷ്മണനും ഇല്ലാതെ വളരെ അപൂർവ്വമായിട്ട് മാത്രമേ ശ്രീരാമദേവൻ ഇങ്ങനെ തനിച്ച് സഞ്ചരിക്കാറുള്ളൂ... എന്നാൽ ഇന്ന് വെറുതെ ഒരു മോഹം ഒന്ന് ഏകനായി ഈ കാനനഭംഗി ഒക്കെ ആസ്വദിച്ച് ഇങ്ങനെ നടന്നു കളയാമെന്ന്.... എപ്പോഴും എല്ലാവരും കൂടെ ഉണ്ടാവുകയില്ലല്ലോ തനിച്ചു നടക്കണം എങ്കിലേ ഏകാന്തതയുടെ ഭാവം അത് ശരിക്കും അനുഭവിക്കാൻ കഴിയൂ... ഓരോന്ന് ചിന്തിച്ചുകൊണ്ട് ഭഗവാൻ കാട്ടിലൂടെ അങ്ങനെ സഞ്ചരിക്കുകയാണ്.... പർണ്ണശാലവിട്ട് അദ്ദേഹം ഇപ്പോൾ വളരെ ദൂരം പിന്നിട്ടു കഴിഞ്ഞു അങ്ങിനെ നടന്നു നടന്നു ശ്രീരാമദേവൻ ഒരു വലിയ തടാകത്തിന്റെ അരിയിൽ എത്തി... ഇനി എന്തായാലും ഇവിടെ കുറച്ചുസമയം വിശ്രമിക്കാം എന്ന് കരുതി ഭഗവാൻ തടാകത്തിന് സമീപമുള്ള ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ഇരുന്നു.... അല്പസമയം കഴിഞ്ഞപ്പോൾ മരത്തിന്റെ മുകളിൽ നിന്നും വലിയൊരു സീൽക്കാര ശബ്ദം ശ്രീരാമദേവൻ കേട്ടു അതെന്താണെന്ന് അറിയാൻ ഭഗവാൻ മരത്തിന്റെ മുകളിലേക്ക് നോക്കി അപ്പോഴതാ ഒരു കൂറ്റൻ