ഡെയ്ഞ്ചർ പോയിന്റ് - 14

  • 828
  • 267

️ കർണ്ണിഹാര ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ അപ്പാമൂർത്തിക്കായില്ല... ഒടുവിൽ അതിനു മറുപടിയായി അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്... ഒരിക്കൽ ഞാൻ പട്ടണത്തിൽ പോയി വരുമ്പോൾ ഒരു കൈനോട്ടക്കാരനെ കണ്ടു എന്റെ കൈ നോക്കാൻ അയാൾ എന്നെ കുറെ നിർബന്ധിച്ചു... പക്ഷേ എനിക്കതിലൊന്നും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഞാൻ അയാളുടെ അഭ്യർത്ഥനയെ നിരസിച്ചു കൊണ്ട് നടക്കാൻ തുടങ്ങിയപ്പോഴാണ് ആ മനുഷ്യൻ കൃത്യമായും എന്റെ പേര് എടുത്തു പറഞ്ഞു കൊണ്ട് എന്നെ തിരികെ വിളിച്ചത്... അത് എനിക്ക് വളരെയധികം അത്ഭുതമായി തോന്നി... അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ കൈനോട്ടക്കാരൻ ആള് ചില്ലറക്കാരനല്ലായെന്ന്.... അദ്ദേഹത്തിന്റെ ആ പ്രത്യേകമായ കഴിവ് എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു... എന്റെ ജീവിതത്തിൽ ഒരാളിലും ഇതുവരെ കാണാത്ത  ആ അപാര സിദ്ധി അത് ശരിക്കും എന്നെ ഞെട്ടിച്ചു.... അങ്ങിനെ ഞാൻ അന്ന് അദ്ദേഹത്തിന്റെ മുന്നിൽ എന്റെ വലതു കരം നീട്ടി കൊടുത്തു... തുടർന്ന്‌ ആ അത്ഭുത മനുഷ്യൻ