ഡെയ്ഞ്ചർ പോയിന്റ് - 15

  • 465
  • 132

️ കർണ്ണിഹാരയെന്ന ആ സുഗന്ധ പുഷ്പം തന്നിൽ നിന്നും മാഞ്ഞു പോയിരിക്കുന്നുവെന്ന ആ നഗ്ന സത്യം ഉൾക്കൊണ്ട വിഷ്ണു മാധവിന്റെ ഉള്ളം നൊമ്പരത്താൽ പിടഞ്ഞു.... അവളെക്കുറിച്ചുള്ള ആ സുന്ദരമായ ഓർമ്മകൾക്ക് പോലും എന്തു സുഗന്ധമാണ് എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുവാനേ വിഷ്ണു മാധവിന് കഴിയുമായിരുന്നൊള്ളു... കർണ്ണിഹാരയെ കാണ്മാനില്ല എന്ന് കാണിച്ചു കൊണ്ട് പോലീസിൽ പരാതി കൊടുത്ത ശേഷമാണ് സൂര്യദത്തൻ തമ്പുരാനും ഹൈമാവതി തമ്പുരാട്ടിയും സ്ഥലംവിട്ടത്.... എന്നാൽ ആ പരാതിക്ക് കൂടുതൽ പ്രഷർ ഇല്ലാത്തതു കാരണം പോലീസ് അത് അത്രയ്ക്ക് മുഖവിലയ്ക്കു എടുത്തില്ല എന്നുവേണം കരുതാൻ.... അന്വേഷണം വളരെ മന്ദഗതിയിൽ തന്നെ ഇഴഞ്ഞു നീങ്ങി... കർണ്ണിഹാരയെ മോഹിച്ചവരെല്ലാം അവളെ കാണാതെ ഏറെ വിഷമിച്ചു.... കർണ്ണിഹാര എവിടെപ്പോയി അവർ പരസ്പരം ചോദിച്ചു... എന്നാൽ വിഷ്ണുമാധവവിനൊഴിച്ച് ആർക്കും തന്നെ കർണ്ണിഹാര എവിടെപ്പോയെന്ന് തിട്ടപ്പെടുത്തുവാൻ സാധിച്ചില്ല.... വീണ്ടും ഒരിക്കൽ കൂടി അസുരൻ മലയിലേക്ക്  കർണ്ണിഹാരയെ തിരഞ്ഞു പോകാൻ വിഷ്ണു മാധവ് തയ്യാറായതാണ് എന്നാൽ അവിടെ പോയാലുള്ള ഭീകരതയെ