ആരാണ് ദൈവം ? ദൈവം എന്താണ്? അല്ലെങ്കിൽ ദൈവം ആരാണ്? എന്റെ ജീവിതത്തിലെ മറ്റ് പല സംശയങ്ങളെയും പോലെ ഈ ചോദ്യവും എന്നെ വേട്ടയാടിയിരുന്നു. പല വഴികളിലൂടെയും ഞാൻ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചു, പല സ്ഥലങ്ങൾ സന്ദർശിച്ചു, പലരോടും ചോദിച്ചു, പക്ഷേ എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായവും വിശ്വാസവും ഉണ്ടായിരുന്നു. ഒരു ദിവസം, ഉത്തരങ്ങൾക്കായി തിരയുന്നതിനിടയിൽ, ഒരു മുസ്ലീം പള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കെട്ടിടത്തിൽ ഞാൻ പ്രവേശിച്ചു. തലയിൽ തൊപ്പി ധരിച്ച്, വെളുത്ത ഷർട്ടും വെളുത്ത ലുങ്കിയും ധരിച്ച ഒരാൾ എന്നെ പുഞ്ചിരിയോടെ സ്വീകരിച്ചു. ആ സ്ഥലം സുന്തരവും ശാന്തവുമായിരുന്നു. പുഞ്ചിരിച്ചനിൽകുന്ന ആ മനുഷ്യനോട് ഞിങ്ങളുടെ ദൈവം ആരാണേന്നും എവിടയണനും ഞാൻ ചോദിച്ചു. ഇളം ചിരിയുടെ ആ വ്യക്തി മറുപിടി നൽകി "തന്റെ ദൈവം ഏകനാണേനും അവൻ അദൃഷ്ടനാണേനും പറഞ്ഞു ".നി അവനു വെണ്ടി അഞ്ചു നേരം നമസ്കരിക്കുക്കയും കൈകൾ ഉയർത്തി പ്രാർത്ഥിക്കുക്കയും നീ ചെയ്താൽ അവൻ നിനക് ഉത്തരം