️ ഒരിക്കൽ ദ്രോണാചാര്യൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ അർജുനനോട് ഒരു ചോദ്യം ചോദിച്ചു... ആയോധനകലകളെല്ലാം പൂർത്തീകരിച്ച് പാണ്ഡവർ തിരികെ പോകാൻ ഒരുങ്ങുന്ന സമയമായിരുന്നു അത്.... ദ്രോണർ അർജുനനോട് ചോദിച്ച ചോദ്യം ഇതായിരുന്നു.... ഈ ലോകത്ത് ഏറ്റവും പവിത്രമായതും ഏറെ മഹത്തരം ആയതും എന്താണ് പാർത്ഥ... ദ്രോണാചാര്യൻ ചോദിച്ച ആ ചോദ്യത്തിന് ഉടൻതന്നെ അർജുനൻ ഉത്തരവും പറഞ്ഞു... മഹാ ഗുരുവേ അങ്ങയുടെ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ അത് നമ്മുടെ ഏവരുടെയും മാതാവ് തന്നെയാണ്.... മാതാ പിതാ ഗുരു ദൈവം ഇതിൽ ഈശ്വരനുപോലും നാലാം സ്ഥാനമേയുള്ളൂ ഒന്നാം സ്ഥാനത്ത് മാതാവ് തന്നെയാണ് നിറഞ്ഞുനിൽക്കുന്നത്.... എന്നാൽ അതേക്കുറിച്ച് കുമാരൻ തന്നെ വളരെ വിശദമായി പറയൂ കേൾക്കട്ടെ ദ്രോണാചാര്യൻ നിർദ്ദേശിച്ചു.... അങ്ങിനെ അർജുനൻ ആ കഥ പറയാൻ തുടങ്ങി... ഈ കഥ നമ്മുടെ കുന്തി മാതാവ് മുൻപൊരിക്കൽ നമ്മോട് പറഞ്ഞു തന്നിട്ടുള്ളതാണ്.... തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്നും മുൻപേ തന്നെ ഓർമ്മപ്പെടുത്തുകയാണ്... അങ്ങിനെ അർജുനൻ കഥ പറഞ്ഞു