ഡെയ്ഞ്ചർ പോയിന്റ് - 16

  • 303
  • 87

️ ഒടുവിൽ അസുരൻ മലയിൽ എത്തിയപ്പോഴാണ് അയാൾ ശരിക്കും ശ്വാസം വിട്ടത് തന്നെ... ധൂമമർദ്ദിനി കൊടുത്തു വിട്ട മയക്കുപൊടി പ്രയോഗത്തിൽ ബോധം നഷ്ടപ്പെട്ട് അവൾ ജഡാമഞ്ചിയുടെ തോളിൽ അർദ്ധ മയക്കത്തിലാണ്... പതിനൊന്നു വയസ്സായെങ്കിലും ഒരു ഏഴു വയസ്സുകാരിയുടെ പോലും ആരോഗ്യം ബോധനയ്ക്ക് ഉണ്ടായിരുന്നില്ല.... ഒരു പഞ്ഞികെട്ടിന്റെ ഭാരം പോലും ഇല്ലാത്ത പാവം പെൺകുട്ടി.... ജഡാമഞ്ചിയുടെ വരവും പ്രതീക്ഷിച്ചിരുന്ന ധൂമമർദിനിയുടെ കണ്ണുകൾ ആഹ്ലാദം കൊണ്ട് തിളങ്ങി... ഞാൻ പ്രതീക്ഷിച്ചതിലും വളരെ ഭംഗിയായി നീ കാര്യങ്ങൾ നിർവഹിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.... എവിടുന്നു സംഘടിപ്പിച്ചു ജഡാമഞ്ചി നീ ഈ കൊച്ചു സുന്ദരിയെ.... അതൊരു കഥയാണ് മാതേ ഏറെ കഷ്ടപ്പെട്ടു ഇവളെ ഒപ്പിച്ചെടുക്കാൻ എന്തായാലും ഞാൻ മാതയോട് പറഞ്ഞ വാക്ക് പാലിച്ചു... അതുകൊണ്ട് അവിടുത്തെക്കായി ഞാൻ കൊണ്ടുവന്ന ഈ ബലി മൃഗത്തെ രണ്ടുകൈയും നീട്ടി സന്തോഷപൂർവ്വം സ്വീകരിക്കൂ  മാതേ.... ജഡാമഞ്ചിയുടെ അഭ്യർത്ഥനയെ മാനിച്ച് ധൂമമർദ്ദിനി ആ പെൺകുട്ടിയെ ഇരുകൈയും നീട്ടി സന്തോഷപൂർവ്വം തന്നെ സ്വീകരിച്ചു.... ഈ