തന്റെ മുഖത്തിന് നേരെ മിന്നിമറയുന്ന ഫ്ലാഷുകളിൽ നിന്ന് അവൻ മുഖം വെട്ടിച്ചു കൊണ്ടിരുന്നു തന്റെ രോമാവൃതമായ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുന്ന പെൺകുട്ടിയുടെ മുഖം അവൻ അപ്പോഴും എല്ലാരും നിന്നും മറച്ചാണ് പിടിച്ചിരുന്നത് എങ്ങനെയൊക്കെയൊ ആ ആൾക്കൂട്ടത്തിൽ നിന്ന് അവൻ ബുദ്ധിമുട്ടി അവളുമായി പുറത്തേക്ക് കടന്നു അവർക്കായി പോലീസ് സ്റ്റേഷൻ മുന്നിൽ കാത്തു കിടന്ന ബിഎംഡബ്ല്യു കാർലേക്ക് അവർ ധൃതി വെച്ച് കേറി.പ്രധാന വാർത്തകൾ പ്രശസ്ത ബിസിനസ് മാനും ഈ വർഷത്തെ ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദി ഇയറും കരസ്ഥമാക്കിയ മംഗലത്ത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓണർ കൂടിയായ ആദി ശങ്കർ നഗരത്തിലെ തന്നെ ഹോട്ടൽ മുറിയിൽ നിന്ന് സംശയപ്രദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നു.ടിവിയിൽ നിറഞ്ഞുനിൽക്കുന്ന ആദിയുടെ മുഖം എല്ലാവരിലും അസ്വസ്ഥതയും അതേസമയം തന്നെ വ്യാകുലതയും പടർത്തി ആ ഒരൊറ്റ ദിവസം കൊണ്ടുതന്നെ മംഗലത്ത് വീടിന്റെ സൽപേരിന് ഒരു ആക്കം തട്ടുകയായിരുന്നു.ഈ സമയം തന്റെ ഔട്ട് ഹൗസിന്റെ ബെഡ്റൂമിൽ ഒരു