കീരി ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു ആ വാർത്ത വളരെ വേഗം തന്നെ ചുള്ളിക്കര ഗ്രാമത്തിൽ നിറഞ്ഞു... തോട്ടത്തിൽ ബാഹുലേയൻ മുതലാളിയെയും ഭാര്യ ഗായത്രി ദേവിയെയും മകൾ ശുഭതയേയും ഒരു ടാങ്കർ ലോറി ഉപയോഗിച്ച് കൊല ചെയ്യാൻ മാത്രം വളർന്നോ ഈ കീരിജോസ്.... കാര്യം ആളൊരു പക്കാ ക്രിമിനൽ തന്നെയാണ് എന്നാലും ഇങ്ങനെയൊരു കൊല അതും മൂന്നു പേരെ ഒറ്റയടിക്ക് അത് ചുള്ളിക്കര ഗ്രാമത്തിലെ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല... പ്രതിപക്ഷം കട്ട കലിപ്പിലാണ് ബാഹുലേയൻ മുതലാളിയെയും കുടുംബത്തെയും ഇല്ലാതാക്കിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാക്കൾ നിയമസഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.... ഇതിനിടയിൽ ഒരു വിഭാഗം പ്രതിപക്ഷ നേതാക്കൾ സെക്രട്ടറിയേറ്റ് മാർച്ചും ഉപരോധവും ഏർപ്പെടുത്തി സെക്രട്ടറിയേറ്റ് പഠിക്കൽ കൂട്ടുധർണ്ണയും ഇതിനോടനുബന്ധിച്ചു ഉണ്ടായി... ഈ സംഘർഷ സാഹചര്യം മുൻനിർത്തി ചീഫ് മിനിസ്റ്റർ വിളിച്ചുകൂട്ടിയ മന്ത്രിസഭ അവലോകനത്തിൽ പ്രത്യേക തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടതായി അറിയാൻ കഴിഞ്ഞു.... ഇപ്പോൾ നിലവിൽ ഈ കേസ്