️ വിക്രമാദിത്യമഹാരാജാവും വേതാളവും ഒരു ഘോര വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു വളരെ നേരമായി ഈ ദുരിത യാത്ര തുടങ്ങിയിട്ട്.... നടന്നു നടന്ന് വിക്രമാദിത്യ മഹാരാജാവിന് നല്ല ക്ഷീണം അനുഭവപ്പെട്ടു.... വിശ്രമം തന്റെ നിഘണ്ടുവിൽ പറഞ്ഞിട്ടില്ലാത്തതുകൊണ്ട് അദ്ദേഹം ക്ഷീണം ഒന്നും അത്ര കാര്യമാക്കിയില്ല... മഹാരാജാവിന്റെ പുറത്ത് സസുഖം വാണിരുന്ന വേതാളത്തിന് ക്ഷീണം എന്താണെന്ന് പോലും അറിയില്ലായിരുന്നു..... മഹാരാജൻ നമ്മൾ എന്തിനാണ് ഇപ്പോൾ ഈ കാട്ടിലേക്ക് വന്നത് ഇടയ്ക്ക് വേതാളം ചോദിക്കുകയുണ്ടായി... അതു കേട്ട് വിക്രമാദിത്യ മഹാരാജാവിന് ചിരി വന്നു ചിരിച്ചുകൊണ്ട് തന്നെ അദ്ദേഹം പറഞ്ഞു... അല്ലയോ വേതാളമേ അങ്ങയോട് ഞാൻ ഈ വനത്തിലേക്ക് വന്നതിന്റെ പൊരുൾ എത്രവട്ടം വെളിപ്പെടുത്തിയതാണ് എന്നിട്ടും അങ്ങ് വീണ്ടും വീണ്ടും അതുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്.... എന്നെ പരീക്ഷിക്കലാണോ ഇതുകൊണ്ട് അങ്ങ് അർത്ഥമാക്കുന്നത്.... മഹാരാജൻ അങ്ങേയ്ക്ക് എങ്ങിനെ വേണമെങ്കിലും എന്റെ ആവർത്തന ചോദ്യങ്ങളെ വിശകലനം ചെയ്യാം എന്നാലും ഞാൻ വീണ്ടും എന്റെ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും..... ഇത്രയും കാലം നാം ഒരുമിച്ചു