പ്രാണബന്ധനം

  • 378
  • 135

കുഞ്ഞ്  പാദസരത്തിന്റെ കിലുകിലെ ശബ്ദം അടുത്തുവരുംതോറും അഭിയുടെ ചുണ്ടിലൊരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു.കയ്യിലിരുന്നപാത്രം കിച്ചൺസിങ്കിലേക്ക് തന്നെവച്ച് നനഞ്ഞ കൈകൾ തന്റെ ഡ്രെസ്സിന്റെ താഴ്ഭാഗം അല്പം ഉയർത്തി തുടച്ചുകൊണ്ടവൾ വാതിൽ പടിയിൽ തന്നെത്തന്നെ നോക്കി നിൽക്കുന്ന 4വയസ്സ്കാരിയെ എടുത്തുയർത്തി അവളുടെ ഇരുകവിളുകളിലും അമർത്തി ഉമ്മവച്ചുകൊണ്ടവളെ നെഞ്ചോട് ചേർത്തു പിടിച്ചു."അമ്മേടെ ശുന്ദരിവാവഎണീറ്റായിരുന്നോ......""ഉം....... ഉവ്വല്ലോമ്മാ..."കുഞ്ഞിക്കണ്ണുകൾ വിടർത്തി പാൽപ്പല്ല് കാട്ടിചിരിച്ചു കൊണ്ടവൾ തലയാട്ടി."ആണോ ഡാ ചക്കരേ........""അമ്മ..... അച്ചുമോക്ക് കുമ്പ പാച്ന്ന്......"മുഖത്ത് അല്പം സങ്കടഭാവം വരുത്തിക്കൊണ്ടവൾ കുഞ്ഞി കുംഭയിൽ തഴുകികൊണ്ട് പറഞ്ഞു."അച്ചോടാ.... അമ്മേടെ കുഞ്ഞിന് വിശക്കുന്നോടാ......ആദ്യം നമുക്ക് പോയി പല്ല് തേച്ചുകുളിച്ചിട്ട് വന്ന് പാപ്പം കഴിയ്ക്ക ട്ടോ....."കുഞ്ഞികുംഭയിൽ ഇക്കിളിയിട്ടതും അവൾ  കുലുങ്ങി ചിരിക്കാൻ തുടങ്ങി.അത് കൊണ്ട്  വാത്സല്യത്തോടെയവൾ കുഞ്മായി റൂമിലേക്ക് നടന്നു."ഞങ്ങൾ ആരൊക്കെ ആണെന്ന് നിങ്ങൾക്ക് മനസ്സിലായി കാണില്ലല്ലേ......ഞാൻ അഭിഥ,അഭിന്ന് വിളിയ്ക്കും അത്യാവശ്യം അറിയപ്പെടുന്ന ഒരു ഡിസൈനർ ആണ്.ഡിസൈനർ മാത്രല്ലാട്ടോ ബ്യൂട്ടീഷ്യൻ കൂടെയാണ്.നിങ്ങളിപ്പോ കണ്ടില്ലേ ഒരു കുറുമ്പിയെ എന്റെ അച്ചുമോൾ ശെരിയ്ക്കും പേര്     ആക്സ     "അക്സ അമിത്""അമ്മ... മതി പഞ്ഞത് അച്ചുമോക്ക്