നെഞ്ചോരം - 1

  • 201
  • 66

"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു.ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല....""ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ?അത് അവിടിരുന്നടിച്ചോട്ടോ.....നിന്റെ മേലൊന്നു അല്ലല്ലോ അത് ഇരിക്കുന്നത് പിന്നെന്താനിനക്കിത്ര പ്രശ്നം ?തല്ക്കാലം മോള്ആ പുട്ട് കുത്തിക്കേറ്റ്. അല്ലപിന്നേ....."ഉരുളക്ക് ഉപ്പേരി എന്നത് പോലെ അവളെ പുച്ഛിച്ചുകൊണ്ട് അകത്തുനിന്നും ഒരു ശബ്ദം കേൾക്കാം. ആ ശബ്ദത്തിന്റ ഉടമയാണ് ഈ ഞാൻ.കസേരയിൽ കാലുംകേറ്റിവച്ച് പുട്ട് കുത്തിക്കേറ്റുന്ന അവളാണ് ഹരിത എന്ന ചിന്നു.അതായത് എന്റെ അഞ്ചുവയസ്സിന്റെ ഇളയ അനിയത്തി അനിയത്തി ആണേലും അവള്ടെ ഭാവം കണ്ടാൽ അവളെന്റെ ചേച്ചിയാണെന്ന് തോന്നും അതായത് കുട്ടി 10ൽ ആണേലും നാക്ക് maയ്ക്കാണെന്ന്.ഇപ്പോ *****ഗേൾസ്‌ സ്കൂളിൽ 9ൽ പഠിക്കുന്നുഞങ്ങടെ അച്ഛൻ ഹരിദാസ്കൂലിപ്പണി ആണ് ട്ടോ അമ്മ നിമ്മി എന്ന നിർമല.പിന്നെ ഞാൻ......എന്താ എല്ലാരും നോക്കിനിക്കുന്നെ ഞാനാണ് നായിക ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടെന്നെ.....ഞാൻ ഹരിണി എല്ലാരും ഹരി.........ന്ന് വിളിക്കും ഇപ്പോ വീട്ടീന്ന് ഒന്നരമണിക്കൂർ ദൂരെയുള്ള ഒരു കോപ്പറേറ്റീവ് കോളേജിൽ ഗ്രാഫിക് ഡിസൈനിങ്