ആകാശ് ഒരു ദിവസം Instagram നോക്കുമ്പോഴാണ് ഒരു മുഷിഞ്ഞ പ്രൊഫൈല്‍ കണ്ടത്. ഫോട്ടോ ഇല്ല, പോസ്റ്റുകൾ ഇല്ല, ഒരു പരിചയം പോലും ഇല്ല. പക്ഷേ അവളെ മറികടക്കാനായില്ല. പേര് മാത്രം: "നീരജ".അവളുടെ വിശദീകരണമില്ലാത്ത bio കാണുമ്പോള്‍ ഒരു അസാധാരണമായ കനം അവന്റെ മനസ്സില്‍ കയറി. ഒന്നുകൂടി അറിയണം എന്ന ആഗ്രഹം കൊണ്ട് അവൻ ആദ്യമായ് എഴുതി: "നീ ആരാണ്? ഒരു ഫോട്ടോ പോലും ഇല്ല..."മറുപടി വൈകി. രണ്ട് ദിവസം കഴിഞ്ഞു ആണ് വന്നത്. ഒരേ ഒരു വരി: "എനിക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന മുഗം അല്ല, എന്റെ കല്യാണം കഴിഞ്ഞതാണ്." ആകാശ് മിണ്ടാതെ കുറച്ചു നിമിഷം ഇരുന്ന്, വീണ്ടും എഴുതി: "ഞാൻ ഒന്നും ഉദ്ദേശിച്ചട്ടു അല്ല, ഇതു ആരാണെന്ന് അറിയാൻ ഒരു തൊര അത്രേ ഒള്ളു."തുടർന്നുള്ള ദിവസങ്ങൾ. വഴിമാറിയ ജീവിതത്തിന്റെ ദൂരത്തിൽ നിന്ന് അല്പം ഉരുകിയ വരികൾ. അവളെ കേൾക്കാൻ ആരുമില്ലായിരുന്നു. ആകാശ് മാത്രം ആ ശൂന്യതയുടെ കാതിരിപ്പായി മാറുന്നു.വിവാഹം കഴിഞ്ഞ് പതിവിന്റെ