" പ്രണയം ഇത്രമേൽ നോവും എന്ന് എനിക്ക് അറിയില്ലായിരുന്നു... ഉള്ള് നീറുന്നത് പോലെ തോന്നുന്നുണ്ട്... One side love... പറയാൻ എന്തൊരു സുഖം... ജീവിതത്തിൽ വരുമ്പോൾ അതിന്റെ വേദന ഒന്ന് വേറെ തന്നെയാ... അടുത്ത് ഉണ്ടായിട്ടും ഇഷ്ടം കാണിക്കാൻ പറ്റാത്ത അവസ്ഥ... ഇതിൽ നിന്നും എന്നാ മഹാദേവാ എനിക്കൊരു മാറ്റാം കിട്ടുക... "അവൾ തന്റെ ഡയറിയിൽ കുറിച്ചു വേദനയോടെ." ദേവു... ഇങ് വന്നേ നീ... "അമ്മ വിളിച്ചതും അവൾ തന്റെ ഡയറി അടച്ചു വച്ച് മുറിയുടെ പുറത്തേക്ക് നടന്നു." എന്താ അമ്മ... "" നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്... നല്ലത് പോലെ ഒരുങ്ങി നിൽക്കണം... കേട്ടോ... എന്തെങ്കിലും ബ്യുട്ടീഷനോ മറ്റോ ചെയ്യാൻ ഉണ്ടെങ്കിൽ ഇന്ന് പോയി ചെയ്തിട്ട് ഒക്കെ വാ... "അമ്മയുടെ ആ വാക്കുകൾ കേട്ട് വിശ്വസിക്കാൻ വയ്യാതെ അവൾ നിന്നു." അമ്മയോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ടാ എന്ന്... ജോലി കിട്ടാൻ വേണ്ടി