ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 29

ഫാദർ ഇമ്മാനുവൽ പ്രഭാതത്തിലെ പ്രാർത്ഥനയും മറ്റും കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലാണ് ഇല്ലിമുറ്റത്ത് അവറാച്ചൻ മുതലാളിയുടെ മകൻ സണ്ണിക്കുട്ടി അവിടെ എത്തിയത്.... കടമറ്റത്ത് കത്തനാർ അച്ഛനെപ്പോലെ തന്നെ വളരെ എളിമയുള്ള ജീവിതശൈലിയാണ് ഫാദർ ഇമ്മാനുവൽ അച്ഛന്റെയും.... കടമറ്റത്ത് കത്തനാർ അച്ഛന്റെ പുനർജന്മമാണ് ഈ ഫാദർ ഇമ്മാനുവലിന്റേതെന്നാണ് പൊതുവേ എല്ലാവരും വിശ്വസിക്കുന്നത്.... കാര്യങ്ങളെല്ലാം തട്ടിക്കിഴിച്ച് നോക്കുമ്പോൾ സംഗതി വളരെ ശരി തന്നെയാണെന്ന് ആർക്കും മനസ്സിലാകും...! ആശാൻ വളവ് കഴിഞ്ഞ് ഒരു ചെറിയ കുന്നിൻ പ്രദേശമുണ്ട് അവിടെ ഒറ്റപ്പെട്ട ഒരു ചെറിയ ഓട് മേഞ്ഞ വീട്ടിലാണ് ഇമ്മാനുവൽ അച്ഛൻ താമസിക്കുന്നത്.... " ഈശോ വസിക്കുന്നിടം "  എന്നെഴുതിയ ഒരു ചെറിയ ബോർഡ് ഈ വീടിനു മുൻഭാഗത്തുള്ള ഗേറ്റിനു മുകളിൽ സ്ഥാപിച്ചിട്ടുണ്ട് തൊട്ടടുത്തെങ്ങും ഒരു വീടു പോലുമില്ല തികച്ചും നിശബ്ദമായ അന്തരീക്ഷം.... സണ്ണിക്കുട്ടി മമ്മാലിക്കയേയും കൂടെ കൂട്ടിയിട്ടുണ്ട്... ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ സണ്ണിക്കുട്ടിക്ക്‌ ഒരു സംശയം വന്നത് വെറുതെയായോ ഇനി അച്ഛൻ ഇവിടെയില്ലേ.... ആദ്യമായിട്ടാണ്