പ്രാണബന്ധനം - 4

  • 237
  • 63

പ്രാണബന്ധനം 4എന്നാൽ അഭി ആ ചോദ്യം കേൾക്കാത്ത പോലെ ഇരുവരോടുമായ് സംസാരിച്ചിരുന്നുതനിക്ക് ഉത്തരം കിട്ടില്ലെന്ന് കണ്ട് വിനയൻ പതിയെ തിരിഞ്ഞു നടന്നു. അദ്ദേഹത്തിന് പിറകിലായ് അവളേ നോക്കി നിറഞ്ഞ കണ്ണുകളോടെ രശ്മിയും.                        തനിക്കരികിൽനിന്നും നടന്നുനീങ്ങുന്ന അച്ഛനേയും അമ്മയേയും കാണെ നിറയാൻ തുടങ്ങിയകണ്ണുകളെയവൾ ശാസിച്ചു നിർത്തി."ചേച്ചി.........."ആമി  അഭിയുടെതോളിൽ അമർത്തിപിടിച്ചുകൊണ്ട് വിളിച്ചു."ഉം...........""നിനക്ക് ഒരിക്കലും അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ കഴിയില്ലേ?""അറിയില്ല മോളേ....... ഞാൻ കടന്നുപോയവഴികൾ എന്നേക്കാൾ നന്നായി നിനക്കറിയാലോ.....""അറിയാം.. അതുകൊണ്ടാ ഞാൻ നിന്നോടീ ചോദ്യം ചോദിച്ചതും.""ആമി....... നിനക്കറിയാല്ലോ മോളേ അന്ന് ഇവിടംവിട്ടിറങ്ങിയ ഞാൻ ചെന്നുപെട്ടത് എന്റെ അമിത്തിന്റെ കയ്യിലേക്ക.ഒരു സൗഹൃദം അത്‌ മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. പലപ്പോഴും എന്നിലെ സ്ത്രീ‌ക്കേറ്റ മുറിവ്  എന്നിലെ അമ്മക്കേറ്റ മുറിവ് അത് താങ്ങാൻ കഴിയാതെ എന്റെ സമനില തെറ്റിയനിമിഷങ്ങൾ... ഒടുവിൽ അവൻ തന്നെയാണ് എന്നേ നല്ലൊരു സൈക്യാർടിസ്റ്റിനെ കൊണ്ട് ‌ചെന്നുകാണിച്ചതും.എത്രയൊക്കെ ചികിൽസിച്ചിട്ടും ഞാൻ വീണ്ടും