നെഞ്ചോരം - 4

"ഹലോ........ രാഹുൽ...""എന്താ ഹരി രാവിലെതന്നെ എന്തേലും പ്രശ്നം ഉണ്ടോ?" പതിവില്ലാതെ രാവിലെ തന്നെ അവളുടെ കോൾ കണ്ടതും അവൻ സംശയത്തോടെ ചോദിച്ചു."ഹേയ്...... പ്രശ്നം..... പ്രശ്നം ഒന്നുല്ല."" ആണോ... പതിവില്ലാതെ ഈ സമയത്ത് നിന്റെ കോൾ കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു.  അല്ല എന്തുപറ്റി? എന്തേ ഈ സമയത്ത്? ""അത്..... അതുപിന്നേ....എടാ അത്......... അത് പിന്നെ.....""നിന്ന് വിക്കികളിക്കാതെ കാര്യം പറയെടി. ആളേ പേടിപ്പിക്കാനായി അവള്ടെ ഒരു കിന്നാരം...""അത്.... ഞാനിന്നലെ തെറിവിളിച്ച ചേട്ടനോട് ഞാൻ മാപ്പ് ചോദിച്ചുന്നു പറയണേ..." അവന്റെ ശബ്‍ദത്തിലെ മാറ്റം തിരിച്ചറിഞ്ഞവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു."ഡീ... പട്ടി പുലർച്ചെ 4മണിക്കണോടി നിനക്കവനോട് കോപ്പ് പറയാൻ തോന്നിയത്...അല്ല നീയെന്താ പറഞ്ഞത്?"അവൾ പറഞ്ഞെതെന്താണെന്ന് മനസ്സിലായതും അവൻ പെട്ടന്ന് ബ്രേക്കിട്ടപോലെ ചോദിച്ചു. "അത്... അതുപിന്നെ ഞാൻ... അയാളോട് മാപ്പ് പറയാൻ.വേറൊരാൾ ചെയ്തതെറ്റിന് അയാളെ പറയേണ്ടകാര്യമില്ലായിരുന്നു.അതാ ഞാൻ ഈ സമയത്ത്.... സോറി ഡാ ഞാനിന്നലെ ഒട്ടും ഉറങ്ങീല്ല അതോണ്ടാ സോറി ഡാ...""ഡാ... നിന്റെ തലക്ക് വല്ലതും പറ്റിയോ....?""എന്തേ?""അല്ല നിന്റെ ഡിക്ഷ്ണറിയിൽ പോലുമില്ലാത്ത വാക്ക് പറയുന്നത് കേട്ടതുകൊണ്ട്