കിനാവുകൾക്കപ്പുറം

  • 264
  • 60

ഭാഗം 1കാത്തു അക്ഷമയോടെ വാച്ചിൽ നോക്കി. സമയം 9 മണി കഴിഞ്ഞു. ഇതുവരെ കണ്ണൻ എത്തിയിട്ടില്ല.7 മണിക്ക് അമ്പലത്തിൽ എത്തണമെന്ന് കണ്ണനോട് താൻ പറഞ്ഞതാണ്. എന്താണവൻ തന്നോടിങ്ങനെ...? സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു. കവിളിൽ നിന്നും താഴേക്ക് വീഴാനൊരുമ്പെട്ട മിഴിനീർ കണങ്ങളെ തൂവാല കൊണ്ടവളൊപ്പിയെടുത്തു.വേണ്ട.. പവിത്രമായ ഈ അമ്പല നടയിൽ ഈ കണ്ണീർ കണങ്ങൾ പതിക്കണ്ട.അത് ചിലപ്പോൾ കണ്ണന് ദോഷകരമായി ഭവിക്കും. അവന്റെ കാലിൽ ഒരു മുള്ള് കൊള്ളുന്നത് പോലും തനിക്ക് സഹിക്കാനാവുന്നതല്ല. കാരണം അത്രമേൽ താനവനെ സ്നേഹിക്കുന്നുണ്ട്.അവൻ ഇനി വരില്ല.സീമകൾക്കപ്പുറമുള്ള മാനസിക വ്യഥയോടെ അശാന്തമായ ചിന്തകളോടെ അവൾ അമ്പലത്തിന്റെ പടിക്കെട്ടുകളിറങ്ങി.ഇനി എങ്ങോട്ട്..? വീട്ടിലേക്കോ ? കോളേജിലേക്കോ അതോ മരണത്തിലേക്കോ ? ചിന്തകൾ മാറി മറിഞ്ഞു വരികയാണ്. പക്ഷേ വ്യക്തമായ ഒരു തീരുമാനത്തിലേക്കവൾക്ക് എത്താൻ സാധിച്ചില്ല.ആർക്കുവേണ്ടി ഇനി കോളേജിലേക്ക് പോണം...? വീട്ടിൽ ആരാണ് തനിക്കുള്ളത്?കണ്ണൻ കൂടെയില്ലെങ്കിൽ അവൻ തന്നെ സ്നേഹിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാണീ ജീവിതം ?കടിഞ്ഞാണില്ലാത്ത ചിന്തകളുടെ കുതിരപ്പുറത്ത് കയറി നിരാശയുടെ മരുഭൂമിയിലൂടെ