പ്രാണബന്ധനം 7ഇത് പഴയ അഭിയല്ല ഇനി നിങ്ങളീ വീട്ടിൽ കാല്കുത്തിയാൽ അന്ന് തീരും നിങ്ങൾ.നിങ്ങൾ എടുത്തണിഞ്ഞ ഈ.... മുഖം മൂടിയുണ്ടല്ലോ ആങ്ങളമാരോടുള്ള ഈ സ്നേഹം അത് അവർക്ക് മുന്നിൽത്തന്നെ ഇറക്കിവയ്പ്പിയ്ക്കും ഞാൻ ഓർത്തോ....മുഖത്തടിച്ചത് പോലെ അഭി അവരെ നോക്കി പറഞ്ഞു. ശേഷം അവിടെ നിന്നും അകന്ന് മാറി.. അവരെയേല്ലാം കടുപ്പിച്ചു ഒന്ന് നോക്കി അവർ പുറത്തേക്ക് ദേഷ്യത്തിൽ ഇറങ്ങി പോയി.. പോകും മുന്നേ അഭിയെ പകയോടെ നോക്കി. അവരുടെ കണ്ണിൽ അഭിയോടുള്ള വെറുപ്പും പകയും നിറഞ്ഞു നിന്നു. അഭിയുടെ മുഖത്തു വെറും പുച്ഛം മാത്രമായിരുന്നു ആ സമയം.. ഡീ.... ചേച്ചി.....എന്ന് വിളിച്ചു കൊണ്ട് ആമി സന്തോഷത്തോടെ ഓടിവന്നവളെ കെട്ടിപിടിച്ചു.എന്താടാ........പുഞ്ചിരിയോടെയവളേ ചേർത്ത് പിടിച്ചുകൊണ്ട് അഭി ചോദിച്ചു.എന്നാലും മിണ്ടാപൂച്ചയായി നടന്നിരുന്ന നിനക്കെവിടുന്നാടാ ഇത്രയും ധൈര്യം.അത്ഭുതത്തോടെ അവളെ നോക്കി ആമി ചോദിച്ചു.അതോ....... മിണ്ടാതിരുന്നാൽ ലോകത്തിലൊന്നും നേടാൻ കഴിയില്ലെന്ന് ജീവിതം കൊണ്ട് തന്നെ ഞാൻ പഠിച്ചുഅതോണ്ട്