അന്നത്തെ പരുപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ പതിവില്ലാതെ മനു നേരത്തെ എണീറ്റ് നേരെ അടുക്കളയിലേക്ക് പോയി,അമ്മേ.. എന്താ കഴിക്കാൻ..?"കഴിക്കാൻ ഒന്നും ഇണ്ടാക്കീട്ടില്ല ചായ ഇരിക്കണ്ട് അവിടെ" അമ്മ പറഞ്ഞു.അല്ല നീയെന്ത ഇന്ന് നേരത്തെ എണീറ്റെ..? അമ്മ അവനോടു ചോദിച്ചു."അതെന്തേ എനിക്ക് നേരത്തെ എണീറ്റൂടെ.." (മനു).ഇതും പറഞ്ഞ് മനു നേരെ ചായ എടുത്ത് വീടിന്റെ ഫ്രണ്ടിൽ പോയി ഇരുന്നു.അവൻ അപ്പോഴും എന്തോ ആലോചനയിൽ ആയിരുന്നു.പെട്ടെന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവൻ റോഡിലേക്ക് നോക്കി.അതു ശരത്തും വിഷ്ണും ആയിരുന്നു.ശരത്താണ് വണ്ടി ഓടിച്ചത്.വണ്ടി നേരെ മുറ്റത്തേക്ക് കയറ്റിവെച്ചു.മനു അവിടെ നിന്ന് എണീറ്റു മുറ്റത്തേക്ക് ഇറങ്ങി.അവരുടെ വരവിനു പിന്നിൽ എന്തോ ഉണ്ടെന്നു മനുവിന് തോന്നി.ആ... നിങ്ങളോ.... നിങ്ങൾ എന്താ കാലത്ത് തന്നെ ഇങ്ങോട്ട്? മനു ചോദിച്ചു."ഒന്നുല്ലടാ.. ചുമ്മാ ഇറങ്ങീതാ.."ശരത്ത് പറഞ്ഞു.മനു പതിയെ ഒന്ന് മൂളി : മ്മ്...അപ്പോഴേക്കും അമ്മക്ക് പണിക്ക് പോവാൻ സമയമായിട്ടുണ്ടായിരുന്നു."ഡാ.. മനു ഞാൻ ഇറങ്ങാണ്.ചോറ് എടുത്ത് വെച്ചിട്ടുണ്ട് അവിടെ...