രേണുവിന്റെ പ്രതികാരംസുധിയും രേണുവും കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സ്മാരായാണ് പരിചയപ്പെട്ടത്. രാവുകളും പകലുകളും ഒത്തുചേർന്ന അവർ ചായയുടെ ചൂടിൽ പ്രണയത്തിലായി. കല്യാണം കഴിക്കാൻ തീരുമാനിച്ചു എങ്കിലും , സുധിയുടെ ജീവിതത്തിൽ ഒളിച്ചിരിക്കുന്ന ഒരു ഇരുണ്ട വാതിൽ അവളറിയാതെ തന്നെ തുറക്കപ്പെട്ടു.ഒരു ദിവസം, അവൻ നാട്ടിലേക്ക് പോയി. ഒരാഴ്ചയോളം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. എന്നാൽ രേണുവിന്റെ മനം ഒരു കുടുക്കിൽ കുടുങ്ങിയതുപോലെ, ഒരു ആശങ്ക പടർന്നു . സുധിയുടെ വിവാഹമായിരുന്ന ആ ദിവസം രാത്രി, ആശുപത്രിയിൽ ഡ്യൂട്ടിയിൽ നിന്നിരുന്ന സഹപ്രവർത്തകയായ ലത പറഞ്ഞ വാക്കുകൾ ഒരു കത്തി കൊണ്ട് കുത്തിയ പോലെ ആണ് അവൾക്ക് തോന്നിയത് "സുധി, അമ്മാവന്റെ മകളെ വിവാഹം കഴിച്ചെന്ന് കേട്ടോ? ഇന്നായിരുന്നു കല്യാണം!"ആ വാക്കുകൾ കേട്ട നിമിഷം, ലോകം മറിഞ്ഞുപോയി. രേണു ഒരുപാട് വെറുതെ ആഗ്രഹിച്ചു, ഒരുതവണയും ഒരു പിണക്കം അവനോട് ഉണ്ടായിരുന്നില്ല, എങ്കിലും അവൻ അവളെ വിട്ടു പോയി. അതിലും വലിയ സങ്കടം അവൾ ഗർഭിണിയായിരുന്നുള്ളത്.അന്ന് രാത്രിയിൽ അതിജീവിക്കാൻ അവളിൽ കരുത്തില്ലാതായി.