ഒരു പ്രണയ കഥ Part 1 St.ആൽബർട്സ് കോളേജിൻ്റെ Annual Day.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രെശസ്ത ചാനലിലെ അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫർ അഭിലാഷ് GK.അവിവാഹിതൻ.മീഡിയകളിൽ GK ആയും സുഹൃത്തുക്കൾക്ക് അഭിയുമായിരുന്നു.വയസ്സ് 32 ആണെങ്കിലും ഇപ്പോഴും ഒരു കോളേജ് പയ്യൻ ലുക്ക്.ഷോൾഡർ വരെ സ്വർണ്ണ നിറത്തിൽ മുടി നീണ്ടു കിടന്നു…അതിനു ചേരുന്ന മീശയും അതിനൊപ്പം ഭംഗിയാക്കിയ കുറ്റി താടിയും.പഠിക്കുന്ന കാലം മുതൽക്കേ ആരാധകർ ഏറെ ആയിരുന്നു.പക്ഷെ ഒരാൾക്കും അഭി പിടുത്തം കൊടുത്തില്ല.അന്ന് മുതലേ അഭിയ്ക്ക് ഒരാളോട് മാത്രം ആയിരുന്നു പ്രണയം…തൻ്റെ ക്യാമറ. കിട്ടിയ സമയം താൻ പഠിച്ച കോളേജിൻ്റെ വരാന്തയിലൂടെ പഴയ ഓർമ്മകൾ ഓടിച്ചുകൊണ്ടു അഭി മെല്ലെ നടന്നു.പന്ത്രണ്ടു വർഷം മുൻപ് ഉണ്ടായിരുന്ന ക്ലാസ്സ് മുറികളിലൂടെ കണ്ണുകൾ ഓടിച്ചു. തൻ്റെ ക്യാമറ അതോരോന്നും ഒപ്പിയെടുത്തുകൊണ്ടിരുന്നു.നീണ്ടു നിവർന്നു കിടന്ന വരാന്തയിലൂടെ ക്യാമറ ഫോക്കസ് ചെയ്തു.ആ ഫോക്കസിനുള്ളിലേക്കു ദൂരെയായി തൂണുകൾക്കിടയിൽ നിന്നും ഒരാൾ മെല്ലെ