തിരയും തീരവും - 1

  • 771
  • 243

തിരയും തീരവും 1ജനലിലൂടെ കാണുന്ന കടലിൽ നിന്ന് ആഞ്ഞു വീശിയ തണുത്ത ഉപ്പുകാറ്റിനു പോലും അവനെ ശാന്തനാക്കാൻ ആയില്ല.. ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തി അവൻ പോക്കറ്റിൽ നിന്ന് ഗോൾഡ് ഫ്ലേക്ക് ന്റെ ഒരു ബോക്സ് പുറത്തേക്ക് എടുത്തു അതിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിൽ വച്ചു... കുറച്ചു നിമിഷങ്ങൾക്ക് മുൻപ് കമാണ്ടർ പീയുഷ് ശർമയുടെ കാബിനിൽ വച്ചു താൻ കേട്ട തെറിവിളികൾ അവന്റെ തലയിലൂടെ വീണ്ടും വീണ്ടും കടന്നു പോയി... അടുത്ത സിഗരറ്റിലേക്ക് ഒരു മടിയും കൂടാതെ അവന്റെ കൈകൾ നീണ്ടു... അത് വലിച്ചു പകുതിയായപ്പോഴേക്കും പെട്ടെന്ന് അവൻ ചുമ തുടങ്ങി.. ദീർഘ നേരം ചുമച്ചു ചുമച്ചു അവനു കണ്ണിൽ മുന്നിലെ ദൃശ്യങ്ങൾ മങ്ങിയതായി തോന്നി.. കൂടാതെ ഇടം നെഞ്ചിൽ ഒരു കൊളുത്തി പിടുത്തവും...