താലി - 6

ഭാഗം 6സുമയും  ബാലനും അമ്മുവിനെ ഒരു കുറവും വരുത്താതെ നോക്കി. അവൾക്ക് നഷ്ടപ്പെട്ട അച്ഛൻ്റെയും അമ്മയുടെയും സ്നേഹം ഈശ്വരൻ അവൾക്ക് തിരികെ നൽകുന്നത് പോലെ അമ്മുവിന് തോന്നി. അവള്  ആ വീട്ടിൽ എത്തിയിട്ട്  നാല് ദിവസം പിന്നിട്ടു. അവരുടെ ലാളനയും പരിചരണവും  അവളുടെ ദുഃഖത്തെ മറികടക്കാൻ അവളെ സഹായിച്ച് കൊണ്ടിരുന്നു.  ബാലൻ്റെ കൂടെ കൃഷിയിലും സുമയുടെ കൂടെ അടുക്കളയിലും അവള് സാഹായവതി ആയി മാറി. അവൾക്ക് അവരും അവർക്ക് അവളും പ്രിയപ്പെട്ടവർ ആയി മാറാൻ തുടങ്ങിയിരുന്നു. അവളുടെ ഹൃദയത്തിൻ പതിയെ പഴയ കര്യങ്ങൾ മാഞ്ഞ് പോവാൻ തുടങ്ങിയെങ്കിലും ഇടക്ക് അച്ഛനും അമ്മയും അവളുടെ ഹൃദയത്തിൽ എത്തും . അന്നേരം അവളുടെ മിഴികൾ തൂവും. അവർക്ക് വേണ്ടി മനസ്സ് അറിഞ്ഞ് അവള് പ്രാർത്ഥിക്കും. സുമയും  ബാലനും മാത്രം ഉണ്ടായിരുന്നപ്പോൾ അവരുടെ വീട് അനക്കം ഉണ്ടായിരുന്നില്ല. അപ്പുവും ( ശരത്ത് ) ഉണ്ണിയും ( ഗണേഷ്) വരണം ആ വീട് ഒന്ന് ഉണരണമെങ്കിൽ.  എങ്കിൽ ഇപ്പൊൾ അമ്മുവും