ക്രിസ്മസ് പരീക്ഷയുടെ പ്രോഗ്രസ്സ് കാർഡ് കിട്ടിയിട്ടുണ്ട്...""എങ്ങനുണ്ട് പൊന്നെ..." "സിക്സ്റ്റി ഫൈവ് പേഴ്സ്ന്റ് ഉണ്ട്...""നീ ഇതും കൊണ്ട് എങ്ങനെ ഇവിടെ വരെ വന്നു... വിളിച്ചു പറഞ്ഞിരുന്നേൽ ഞാൻ ഒരു ലോറി അറേഞ്ച് ചെയ്തേനെല്ലോ പൊന്നു... കുട്ടകണക്കിന് മാർകുമായി വന്നിരിക്കുന്നു... പ്രോഗ്രസ്സ് കാർഡ് ഒപ്പിടാനും പേരെന്റ്സ് മീറ്റിനും എന്നെ പ്രതീക്ഷിക്കണ്ട നീ.... ജിതിനെ തന്നെ വിളിച്ചോ... ""ക്രിസ്മസ് എക്സാം അല്ലെ മമ്മി.... ഞാൻ ടെക്സ്റ്റ് പോലും റെഫർ ചെയ്യാതെ എഴുതിയതാ...""നോ മോർ എസ്ക്യൂസ്‌സ്..... നിർത്തിക്കോ നിന്റെയീ ന്യായീകരണ പരിപാടി... പഠിക്കാൻ വിട്ടാൽ പഠിക്കണം... വരുന്ന എക്സാം എല്ലാം ഒരേ ഗൗരവത്തിൽ ഉൾക്കൊണ്ട് എഴുതണം... അല്ലാതെ ആരുടെ എങ്കിലും നോക്കി എഴുതിവെച്ചാൽ ജീവിതകാലം മുഴുവൻ അങ്ങനെ ഓരോരുത്തരെ ആശ്രയിച്ചു കഴിയാം..."അത്രയും പറഞ്ഞു ആലീസ് ബാഗ് ഹാൻഡ് ബാഗ് തോളിലേക്ക് ഇട്ടു..."എനിക്ക് ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്... ഓഫീസിലെ സ്റ്റാഫിനൊരു ട്രിപ്പ് കൊടുക്കാനുള്ള ഓർഡർ ഉണ്ട്.... അതിന്റെ കുറച്ചു കാര്യങ്ങൾ... ഞാൻ മാക്സിമം വേഗത്തിൽ വരാൻ നോക്കാം..""ഹാ.... "