പ്രാണബന്ധനം 8അഭി തന്റെ മനസ്സ് തുറക്കാൻ തുടങ്ങിയെന്ന് കണ്ട അനന്ദു അവളിലേ ഓരോ... ഭാവങ്ങളും ഒപ്പിയെടുക്കാനെന്നത് പോലെ അവൾക്കഭിമുഖമായി തിരിഞ്ഞുകൊണ്ടവളെ ഉറ്റുനോക്കിയിരുന്നു. അന്ന് നമുക്ക് അടുത്തുള്ള ഈ വീടുകളിൽ ഒന്നുപോലും ഇവിടെ ഉണ്ടായിരുന്നില്ല.അവിടം മുഴുവൻ കാട് നിറഞ്ഞസ്ഥലമായിരുന്നു.ഒത്തിരിമാവും കശുമാവും പയിൻമരവും ഇലഞ്ഞിയും അങ്ങനത്തേ ഒരുവിധം എല്ലാമരങ്ങളും അവിടുണ്ടായിരുന്നു.കശുമാങ്ങയുടെ കാലമായാൽ കശുവണ്ടിയും അതിന്റെ മാങ്ങയും പറിക്കാനായി ഞാനും ആമിയും മത്സരമായിരുന്നു.പിന്നേ ആ... പറമ്പിന്റെ ഈ അറ്റത്തായി ഒരു വല്യമാവുണ്ടായിരുന്നു. വലുതെന്നുവച്ചാൽ ഒത്തിരിവലുത് മാങ്ങാകാലമായാൽ അതിൽനിറയെ കണ്ണിമാങ്ങ ഉണ്ടാവും ഒരു കുഞ്ഞ് കാറ്റടിച്ചാൽപോലും ഒത്തിരി മാങ്ങാകൾവീഴും. എന്നും രാവിലെ എഴുന്നേറ്റ് ഞാനും ആമിയും ആദ്യം ഓടുന്നത് അതിന്റെ ചുവട്ടിലേക്കാവും. എല്ലാംകൂടെ പെറുക്കി ഇവിടെ കൊണ്ട് വന്ന് രണ്ടാളും പല്ല്തേച് ചായപോലും കുടിക്കാതെ ഇത് കഴിച്ചോണ്ടിരിയ്ക്കും..... പക്ഷേ രാത്രിയിൽ നായയുടേയും കുറുക്കന്റെയും ഉച്ചത്തിലുള്ളശബ്‍ദങ്ങളും അടിയും ഒക്കെആയി അവിടേക്ക് നോക്കാൻ തന്നെപേടിയായിരുന്നു.പക്ഷേ അവയെക്കാൾ വലിയ