Part 1കൂടി നിന്നവരിൽ നിന്നുമുള്ള മുറുമുറുപ്പും കളിയാക്കലുകളും കേൾക്കുന്നതിനനുസരിച് അവളുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു.അവളുടെ ഉടൽ ഒന്നാകെ വിറച്ചു കൊണ്ടിരുന്നു. താൻ വീണു പോകുമോ എന്നവൾ ഒരു നിമിഷം ഭയന്നു പോയി.താലി കെട്ടിക്കോളൂ...പൂജാരി പറഞ്ഞതിനനുസരിച് മന്ത്രോചാരണങ്ങളുടെ അകമ്പടിയോടെ അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.മഞ്ഞ താലി ചരടിൽ കോർത്ത ആ താലി ചരട് മൂന്ന് തവണയും തന്റെ കഴുത്തിൽ മുറുകുന്നത് അവള് അറിഞ്ഞു.എങ്കിലും അവൾക്ക് മുഖമുയർത്തി നോക്കാൻ കഴിഞ്ഞില്ല. ഒരുപാട് ആശിച്ചതാണ് ആ കൈ കൊണ്ടൊരു താലി തന്നിൽ വീയുന്നത്. രണ്ട് പേരും ചേർന്ന് ഒരുപാട് സ്വപ്നം കണ്ടതുമാണ്... എന്നാൽ ഇന്നത് തനിക്ക് അത് വല്ലാതെ പൊള്ളുന്നു.കുറ്റബോധത്താൽ അവളുടെ തല താണ് തന്നെഇരുന്നു. ഒന്ന് അവനെ മുഖമുയർത്തി നോക്കാൻ പോലും അവളെ കൊണ്ട് കഴിഞ്ഞില്ല.സീമന്തരേഖയിൽ അവൻ ചാർത്തി തന്ന ചുവപ്പ് നിറത്തിൽ അവള് സ്വയം അറിയാതെ തന്നെ കണ്ണടച്ചുപോയി.ഇനി വധുവും വരനും ചേർന്ന് വലം വെച്ചോളൂ...പൂജാരി ഓരോ നിർദേശം തരുമ്പോഴും അതനുസരിച്ചു ഓരോന്ന് ചെയ്യുമ്പോഴും അവളുടെ