Part 2ഡിഗ്രി 2ഇയർ ന്ന് പഠിച്ചു ഇരിക്കുമ്പോൾ കൊണ്ടിരിക്കുമ്പോൾ ആയിരുന്നു രുദ്രൻ ഭദ്രയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.അന്ന് പതിവിലും വൈകിയായിരുന്നു അവരുടെ ക്ലാസ്സ് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ഒരു വിധം കുട്ടികളെല്ലാം വീട്ടിലേക്ക് പോയി കഴിഞ്ഞിരുന്നു. രണ്ടുപേരും ഒരേ റൂട്ടിൽ ആയതുകൊണ്ട് തന്നെ, ഇനി അരമണിക്കൂർ കഴിഞ്ഞിട്ട് ബസ് ഉള്ളൂ എന്നറിയോണ്ട് രണ്ടുപേരും കൂടെ ഓരോ വർത്താനങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു. ഏകദേശം സമയം സന്ധ്യയോട് അടുക്കാൻ ആയിട്ടുണ്ടായിരുന്നു.അപ്പോഴായിരുന്നു ബൈക്കിൽ വന്നിറങ്ങിയ രണ്ട് ചെറുപ്പക്കാർ അവരുടെ അടുത്ത് വന്ന് ശല്യം ചെയ്തുകൊണ്ടിരുന്നത്.ആഹാ... ഏതാ ഈ രണ്ടു കിളികൾ... രണ്ടാളും ബസ് കാത്ത് നിന്ന് മുഷിഞ്ഞു കാണുമല്ലെ... സാരമില്ല... ചേട്ടന്മാർ ഇല്ലേ ഇവിടെ,നമുക്ക് ഇവിടെ കൊറച്ചു കൊച്ചു വാർത്തമാനങ്ങൾ ഒക്കെ പറഞ്ഞോണ്ട് ഇരിക്കാം എന്ത് പറയുന്നു രണ്ടു പേരും...എന്നും പറഞ്ഞു കൊണ്ട് അതിൽ ഒരുവൻ ഭദ്രയുടെ അടുത്ത് വന്നിരുന്നു. അപ്പോൾ തന്നെ പ്രിയയും ഭദ്രയും കൂടെ അവിടെ നിന്നും എണീറ്റ് ബസ്റ്റോപ്പിന്റെ ഒരു അരികിലേക്ക് മാറിനിന്നു.എന്താണ്