മാംഗല്യം - 3

Part  3ചുണ്ടിലൊരു പുഞ്ചിരി നിറച്ചു കൊണ്ട് കൃസൃതിയോടെ ചോദിച്ചു...അവളവന്റെ നെഞ്ചിലേക്ക് കണ്ണ് നിറച്ചു കൊണ്ട് ചിരിയോടെ ചാരികൊണ്ട് ഷർട്ടിന് മീതെ ആയി തന്നെ അവന്റെ നെഞ്ചിൽ ഒന്ന് മുത്തി....അവനും ഒരു കൈ കൊണ്ടവളെ ചേർത്ത് പിടിച്ചു.അവളുടെ ആ നെഞ്ചോട് ചേർന്നുള്ള പ്രവർത്തിയിൽ തന്നെ ഉണ്ടായിരുന്നു അവനുള്ള മറുപടി.എടാ.... ഇന്നലെ താൻ എന്നെ അവിടെ നിന്നും കണ്ടത് ഞാനും കണ്ടിരുന്നു.അവൻ പറഞ്ഞപ്പോൾ അവൾ അവനെ മുഖമുയർത്തി നോക്കി.ന്യായമുള്ള കാര്യത്തിന് മാത്രേ ഈ രുദ്രൻ ഇറങ്ങു... നിനക്ക് ഓർമയുണ്ടോ നിന്നെ ഒരുത്തൻ കയ്യിൽ കയറി പിടിച്ചേ...അതേ കാര്യം തന്നെയാ ഇവിടേം നടന്നെ... അവനവളുടെ കയ്യിൽ കയറി പിടിച്ചു, പോരാത്തതിന് അവന് ഉമ്മയും വേണമെന്ന്... അതിനെ ബലമായി കിസ്സടിക്കാൻ പോകുമ്പോഴാ ഞാൻ ഇടപ്പെട്ടെ... അവന് വേണ്ട ഉമ്മയും ബാപ്പയും ഒക്കെ ഞാൻ കൊടുത്തിട്ടുണ്ട്...അവനെ പോലുള്ളവൻ തന്നെ ഈ ഭൂമിയിൽ ശാപമാ.. അവന്റെ ഒക്കെ ഒരു കുമ്മ.... ചെറ്റ....രുദ്രൻ അത്യധികം ദേഷ്യത്തോടെ പറഞ്ഞു.അവന്റെ ദേഷ്യം കണ്ടിട്ട് ഭദ്രക്ക് വല്ലാത്ത