പുനർജനി - 2

  • 525
  • 176

ആ നഗരത്തിന്റെ മിന്നിമറയുന്ന വിളക്കുകളിലേക്ക് നോക്കി കുറച്ചു നിമിഷം ആരും ഒന്നും പരസ്പരം മിണ്ടാതെ നിന്നു.അരുൺ ആണ് മൌനം തകർത്തത്.അവൻ കൈയിൽ പിടിച്ചിരുന്ന ബിയർ കുപ്പി അല്പം ഉയർത്തി “ചിയേഴ്സ്!”ഒരു ചെറുചിരി അവന്റെ മുഖത്ത് തെളിഞ്ഞു.അവൻ ഒരു വലിയ സിപ്പ് എടുത്തു, പിന്നെ അല്പം പിന്നോട്ട് ചാരിയിരുന്നു.“സാരമില്ലടാ… എല്ലാം ശരിയാവും,”അവൻ ആദിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.ആദി ഒന്നും പറഞ്ഞില്ല.കണ്ണുകൾ നഗരത്തിന്റെ വിളക്കുകളിൽ കുടുങ്ങിയിരുന്നു.എങ്കിലും അരുണിന്റെ വാക്കുകൾ അവന്റെ മനസ്സിനുള്ളിൽ പതുക്കെ ഇറങ്ങി തുടങ്ങി.“ശരിയാകും എന്നൊക്കെ നീ പറഞ്ഞാൽ കേൾക്കാൻ എളുപ്പമാണ് അരുൺ.പക്ഷെ…”ആദി വാക്കുകൾ പൂർത്തിയാക്കാതെ നിന്നു.ശേഷം പതിയെ അവൻ തുടർന്നു. “നീ വിശ്വസിക്കുന്നുണ്ടോ, നമ്മളെ കാത്തിരിക്കുന്നത് ശരിക്കും ഒരു നല്ല ജീവിതമാണെന്ന്?”അരുൺ കുറച്ചു നേരം അവനെ നോക്കി നിന്നു.“നല്ല ജീവിതം കിട്ടുമോ ഇല്ലയോ എന്നറിയില്ല… പക്ഷേ,ഇങ്ങനെയൊക്കെ ചോദിച്ചു കൊണ്ട് ഇരുന്നാൽ ഒരിക്കലും ഒന്നും മാറില്ല ആദി.അരുൺ ശാന്തമായി പറഞ്ഞു.ആദി തല താഴ്ത്തി.കുപ്പിയുടെ കഴുത്തിൽ വിരലുകൾ കൊണ്ട് വരകൾ വരച്ചു കൊണ്ടിരുന്നു.“നിനക്ക് എളുപ്പമാണ് പറയാൻ അരുൺ.എന്നാൽ