കോഡ് ഓഫ് മർഡർ

    കോഡ് ഓഫ് മർഡർ  ഭാഗം 1  **********************************കൊച്ചി -അറബിക്കടലിന്റെ റാണി. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. സൗന്ദര്യത്തിന്റെ റാണി.  അങ്ങനെ വിശേഷണങ്ങൾ പലതാണ്. കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങുന്നതേ ഉള്ളു. ഇവിടെ അവർക്കിടയിൽ അയാൾ ഉണ്ട്. ഇനി ഉള്ള രാത്രികൾക്കു ചോരയുടെ ചൂടും ചൂരും മാത്രം. നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ *************************************"എന്താടോ  ഇത് കുറെ ഉണ്ടല്ലോ? ഇതിനും മാത്രം പരാതി ആരെക്കുറിച്ചാടോ -ഉറക്ക ചടവോടെ SI രാജേഷ് ചോദിച്ചു. "എന്നാ പറയാൻ ആണ് സാറേ നമ്മുടേത് ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ ആയിപ്പോയില്ലേ. അപ്പോൾ ഇതല്ല ഇതിൽ കൂടുതൽ കണ്ടില്ലെങ്കിൽ അല്ലെ ഉള്ളു. ഇതിൽ പരാതി എന്ന് പറഞ്ഞു എഴുതി വിടുന്നതിൽ കുറെ ഏറെ ഊമ കത്തുകളും അല്ലെങ്കിൽ പിന്നെ നമ്മുടെ രാഷ്ട്രീയക്കാരെ കുറിച്ചുള്ള പരാതികളും" -കോൺസ്റ്റബിൾ ഗോപാലേട്ടൻ പറഞ്ഞു. "അല്ലെങ്കിലും e  മെയിലും വാട്സ്ആപ്പും ഒക്കെ ഉള്ള ഈ കാലതാണ് മന്ത്രിയുടെ ഒരു ഉത്തരവ്. ജനങ്ങൾക്ക്‌ വേണ്ടി