അവൾ മാലാഖ...

Part 1ജോലി കഴിഞ്ഞ് രാത്രി മടങ്ങുകയായിരുന്നു ജുനൈദ്. വീട്ടിലെത്തി അകത്തേക്ക് പ്രവേശിച്ചപ്പോഴാണ്, തന്നെ കാത്ത് ഉമ്മയും ഉപ്പയും ലിവിങ് റൂമിൽ ഇരിക്കുന്നത് അവൻ കണ്ടത്. അവനെ കണ്ടതും ഉപ്പ ബഷീർ പറഞ്ഞു " ഈ വേഗം ഫ്രഷായി വാ. ഞങ്ങൾക്ക് കുറച്ചു സംസാരിക്കാനുണ്ട് " ഒന്നും പറയാതെ അവൻ റൂമിലേക്ക് കേറി പോയി. അവനറിയാം എന്താണ് അവർ പറയാൻ പോകുന്നത് എന്ന്. കല്യാണം. ഒരു കല്യാണം വേണമെന്ന് തോന്നിയിട്ടില്ല. ഒന്നും ഉണ്ടായിട്ടല്ല. ഒരു പെണ്ണിനോടും അവന് താത്പര്യം തോന്നിയിട്ടില്ല. ഉമ്മയും ഉപ്പയും പറയുന്നത് തള്ളാനും വയ്യ. ഇത്രയും കാലം ജോലിയുടെ പേര് പറഞ്ഞ് ഒഴിഞ്ഞു. ഇനി അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാൻ നല്ലത്.          കുളികഴിഞ്ഞ് താഴേക്ക് ചെന്നു. " ഉപ്പാ എനിക്ക് നല്ല വിശപ്പുണ്ട് എന്തേലും കഴിച്ചിട്ട് മതിലേ, നിങ്ങളെല്ലാം കഴിച്ചോ"" ഹാ... ഞങ്ങൾ കഴിച്ചു. വേഗം കഴിച്ചിട്ട് വാ"ഉമ്മ സൽമ ജുനൈദിന് ഭക്ഷണം വിളമ്പി. കഴിച്ചുകൊണ്ടിരിക്കെ അവർ ചോദിച്ചു. " മോനെ