കോഡ് ഓഫ് മർഡർ - 2

"എല്ലാത്തിനെയും എറിഞ്ഞു ഓടിക്കടോ "CI പ്രതാപ് അലറി. പ്രതാപിന്റെ ആജ്ഞ കിട്ടിയതും അവിടെ ഉണ്ടായിരുന്ന പോലീസുകാർ നായ്ക്കളുടെ നേരെ കയ്യിൽ കിട്ടിയ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ഏറു കൊണ്ട തെരുവ് നായ്കൂട്ടം തല അവിടെ ഉപേക്ഷിച്ചു ഓടി മറഞ്ഞു. പ്രതാപും ഫോറൻസിക് ടീമും തല കിടന്ന സ്ഥലത്തേക്ക് വന്നു. അത് റെനിലിന്റെ തന്നെ തല ആണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധത്തിൽ നായ്ക്കൾ കടിച്ചു പറിച്ചിരുന്നു. മുഖം ആകെ വികൃതം ആക്കപെട്ട നിലയിലും കണ്ണുകൾ താഴേക്കു മുറിഞ്ഞു തൂങ്ങിയ നിലയിലും ഉള്ള ആ രൂപം ഒരു മനുഷ്യന്റെ തന്നെ ആണോ എന്ന് മനസിലാക്കാൻ കഴിയാത്തക്ക വിധം ആയിരുന്നു അവർക്കു ലഭിച്ചത്. ഫോറൻസിക് ടീമിൽ പലർക്കും ഈ കാഴ്ച കണ്ടു ഓക്കാനിക്കാൻ വരുന്ന തരത്തിൽ ആയിരുന്നു അതിന്റെ നില. കൂടുതൽ പരിശോധനക്കും കാര്യങ്ങൾക്കും ആയി റെനിലിന്റെ ശരീര ഭാഗങ്ങൾ ഫോറൻസിക് സർജനു അടുത്തേക്ക് പോലീസ് അയച്ചു. പോലീസ് ആ വീട് ഒട്ടാകെ തിരഞ്ഞു എങ്കിലും