കോഡ് ഓഫ് മർഡർ - 3

വിറയ്ക്കുന്ന കൈകളോടെ രാജേഷ് CI പ്രതാപിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. കുറച്ചു സമയം റിങ് ചെയ്ത ശേഷം അയാൾ ഫോൺ എടുത്തു. "എന്താടോ രാജേഷേ രാവിലെ തന്നെ "CI ചോദിച്ചു. "സർ ആ സൈക്കോ കില്ലർ അടുത്ത കൊലപാതകം ഇന്ന് രാത്രി നടത്തും "രാജേഷ് പറഞ്ഞു. "അതെങ്ങനെ തനിക്ക് അറിയാം "പ്രതാപ് സംശയത്തോടെ ചോദിച്ചു.    രാജേഷ് അത് വരെ നടന്ന കാര്യങ്ങൾ എല്ലാം തന്നെ പ്രതാപിനോട് പറഞ്ഞു. ഒരു മുട്ടൻ ചീത്ത ആയിരുന്നു അതിനു മറുപടി. "ഇഡിയറ്റ്. താൻ ഒക്കെ എന്തിനാടോ പിന്നെ ഈ കാക്കി ഇട്ടു നടക്കുന്നത്. അവൻ തന്റെ മൂക്കിന്റെ തുമ്പിൽ വന്നിരുന്നു പറഞ്ഞിട്ടും തനിക്ക് അത് മനസിലായില്ലലോ. അങ്ങനെ താൻ മനസിലാക്കി അന്നേ എല്ലാം കൃത്യം ആയി ചെയ്തിരുന്നു എങ്കിൽ ഈ സമയം ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. താൻ ആദ്യത്തെ ആ കത്ത് കണ്ടു പിടിച്ചു വെയ്ക്ക്. ഞാൻ ഇരുപത് മിനുട്ടിനുള്ളിൽ തന്റെ മുൻപിൽ എത്തുമ്പോൾ ആ രണ്ടു കത്തുകളും അവിടെ ഉണ്ടായിരിക്കണം.