കോഡ് ഓഫ് മർഡർ - 4

"വാട്ട്‌. ഇതെങ്ങനെ സംഭവിച്ചു രാജേഷ് "CI പ്രതാപ് ചോദിച്ചു. "സോറി സർ. E എന്ന അൽഫബെറ്റിൽ തുടങ്ങുന്ന ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ്സിന്റെ ലിസ്റ്റ് മാത്രമേ നമുക്ക് ലഭിച്ചിരുന്നുള്ളു. ബാക്കി ഉള്ള ഓൾഡ് ലിസ്റ്റ് അവർ സോർട് ചെയ്തതിൽ അവൈലബിൾ ആയിരുന്നില്ല. അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്. ഈ വിവരം അവർ എന്നെ വിളിച്ചു പറഞ്ഞത് കുറച്ചു മുൻപ് മാത്രം ആണ്. പക്ഷെ അവൻ ആരെയും കൊണ്ട് പോയിരുന്നില്ല എന്ന ആത്മവിശ്വസത്തിൽ നിന്ന ഞാൻ അത് അത്ര കാര്യം ആയി എടുത്തില്ല. പക്ഷെ ഇപ്പോൾ "രാജേഷ് വാക്കുകൾ കിട്ടാതെ തല താഴ്ത്തി. "ഇത്ര സമയം കഴിഞ്ഞിട്ടും അയാൾ ബോഡി എവിടെയും ഡംപ് ചെയ്തതായി നമുക്ക് വിവരം ലഭിച്ചിട്ടില്ല. സോ എല്ലായിടത്തും എസ്പെഷ്യലി ആൾക്കാർ കുറവുള്ള സ്ഥലങ്ങളിൽ നമ്മുടെ പോലീസിന്റെ കണ്ണ് വേണം. അതെ സമയം രാജേഷ് താൻ ആദ്യം കൊല്ലപ്പെട്ട DYSP യും ഇപ്പോൾ കടത്തപെട്ട ഏലിയാമ്മയും തമ്മിൽ എവിടെ എങ്കിലും ഏതെങ്കിലും തരത്തിൽ