രണ്ട്ദിവസത്തിന് ശേഷം നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ ***************************************"നീ എന്താ എന്നെ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞത് "പ്രതാപിന് മുൻപിലെ കസേരയിൽ ഇരുന്നു കൊണ്ട് സൂര്യ ചോദിച്ചു. "ഇട്സ് സംതിങ് ബിഗ്. എന്ന് വെച്ചാൽ എന്റെയും ഈ ഡിപ്പാർട്മെന്റിന്റെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന ഒരു തിമിംഗലം. അവനെ പൂട്ടാൻ ആണ് എനിക്ക് നിന്റെ സഹായം വേണ്ടത്. "പ്രതാപ് പറഞ്ഞു. "നീ കാര്യം തെളിച്ചു പറ ""കുറച്ചു നാളുകൾ ആയി പത്രത്തിലും ടിവിയിലും ഒക്കെ വരുന്ന വാർത്ത നീയും കണ്ടു കാണുമല്ലോ. മൃഗീയമായ കൊലപാതകങ്ങൾ നടത്തുന്ന ഒരു സീരിയൽ കില്ലർ. ഈ സീരിസിൽ അവൻ ഇത് വരെ നാല് പേരെ ആണ് കൊലപ്പെടുത്തിയത്. ഒരാൾ ഒരു പാവം സെക്യൂരിറ്റി ആണ് പക്ഷെ ബാക്കി കൊല്ലപ്പെട്ട മൂന്ന് പേരും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നവർ ആയത് കൊണ്ട് തന്നെ ഒരു റിയൽ ഹൈ പ്രൊഫൈൽ കേസ് ആയി ഇത് മാറി. മൂന്ന് ദിവസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട മുൻ