അവ്യക്തമായ ആ രൂപംആ ഇടറുന്ന ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങികേൾക്കുന്നു.ആദിയുടെ നെഞ്ച് വേഗത്തിൽ ഉയർന്നിറങ്ങുംപോലെഅവൻ ഞെട്ടി വിയർപ്പോടെ ബെഡിൽ നിന്ന് എഴുന്നേറ്റു.ആാാ......അവന്റെ ഉള്ളിൽ നിന്നും ഒരു ശബ്ദം ഉയർന്നു.ചുറ്റും ശൂന്യം.ജനലിന് പുറത്തേക്ക് നഗരത്തിന്റെ രാത്രി ഇപ്പോഴും ഉണർന്നുകിടന്നു.റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളുടെ വെളിച്ചംചില്ലുകൾ താണ്ടി അകത്തു കടന്ന്ചുവരുകളിൽ വിചിത്രമായ ചിത്രങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു.ആ വെളിച്ചത്തിനിടയിൽഅവന്റെ കണ്ണുകൾ അരുണിന്റെ വശത്തേക്ക് തിരിഞ്ഞു.അവൻ ഉറക്കത്തിന്റെ ആഴത്തിൽ മുങ്ങിയിരിക്കുന്നു.അവൻ ഒന്നും അറിഞ്ഞിരുന്നില്ല.ആദി തന്റെ കാതുകളിൽ മുഴങ്ങുന്നആ സ്വരം അത് ശരിക്കും ആരോ പറഞ്ഞത് പോലെ ഇല്ലേ.സംശയത്തോടെ അവൻ വീണ്ടും കാതുകളിൽ കൂർപ്പിച്ചു.“ഒന്നുമല്ല…സ്വപ്നം മാത്രം…”അവൻ തന്റെ മനസ്സിനെ മനസ്സിലാക്കി കൊണ്ടുവീണ്ടും കിടക്കയിലേക്ക് പതിച്ചു.എന്നാൽ തല തലയിണയിൽ പതിഞ്ഞപ്പോൾ പോലുംആ സ്വരം ഇപ്പോഴും ഹൃദയത്തിൽഒരു കുരുക്ക് പോലെ കുടുങ്ങിക്കിടന്നു.കുറച്ച് ദൂരെയുളള ക്ഷേത്രത്തിൽ നിന്നു കേട്ടുയർന്ന സുപ്രഭാത നാദംആദിയുടെ ഉറക്കത്തിന്റെ മൂടുപടം മുറിച്ചു കടന്നു.അവൻ ഭാരം പിടിച്ച കണ്ണുകൾ തുറന്ന് മെല്ലെ എഴുന്നേറ്റു.മുറിയുടെ അന്തരീക്ഷം ഇപ്പോഴും മങ്ങിയിരുന്നു,ചില്ലിലൂടെ കടന്നുവരുന്ന പ്രഭാതത്തിന്റെ അല്പം വെളിച്ചംചുവരുകളിലായി മങ്ങിയ വരകൾ