"എന്താണ് താൻ പറയുന്നത് ഈ റൂമിലോ "SP അടക്കം ആ മുറിയിൽ ഉണ്ടായിരുന്നവർ എല്ലാവരും ഞെട്ടി. o"അതെ സർ ഈ മുറിയിൽ ഈ കേസിന്റെ ആരംഭം മുതൽ ഉണ്ടായിരുന്ന ആൾ. എന്റെ ഊഹം ശെരി ആണെങ്കിൽ കൊലയാളിയുടെ അടുത്ത ഇര അയാൾ ആണ് "സൂര്യ പറഞ്ഞു. "സൂര്യ നീ പറ. അത് ആരാണെങ്കിലും അയാളെ നമുക്ക് ചോദ്യം ചെയ്‌തെ പറ്റു"പ്രതാപ് പറഞ്ഞു. സൂര്യ പ്രതാപിനെ നോക്കി ചിരിച്ച ശേഷം പിന്നിലേക്ക് തിരിഞ്ഞു ഒരാളുടെ നേരെ കൈ ചൂണ്ടി നിന്നു. "ഇയാൾ ആണ് ഈ കൊലപാതകത്തിന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന ആൾ. ആ കൊലയാളിയുടെ അടുത്ത ഇര "സൂര്യ കൈ ചൂണ്ടിയ ആളെ നോക്കി എല്ലാവരും ഒരു നിമിഷത്തേക്ക് ഞെട്ടലോടെ നിന്നു. "ഗോപാലേട്ടൻ "രാജേഷിന്റെ ചുണ്ടുകൾ മന്ത്രിച്ചു. "അതെ സർ കോൺസ്റ്റബിൾ ഗോപാലേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന O. രാജഗോപാൽ. ഇയാളിലൂടെ മാത്രമേ നമുക്ക് ഈ കഥയുടെ ചുരുൾ അഴിച്ചു തുടങ്ങാൻ പറ്റു. ഇത്രയും വർഷം മറ്റാരും അറിയാതെ