അവിടം വിട്ടിറങ്ങിയ ശേഷം ആദി ഏതോ സ്വപ്നലോകത്തിൽ മുങ്ങിപ്പോയവനെപ്പോലെ നടന്നു തുടങ്ങി.അവന്റെ കണ്ണുകൾക്ക് മുന്നിൽ വഴിയുണ്ടായിരുന്നു പക്ഷേ മനസ്സിൽ ലക്ഷ്യമില്ല.എങ്ങോട്ട് പോകും?എന്ത് ചെയ്യും?ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല.കാലുകൾ വഴിയെ പിന്തുടർന്നു കൊണ്ടേയിരുന്നു.അൽപ സമയം കഴിഞ്ഞപ്പോൾ തന്റെ ചിന്തകളിൽ നിന്ന് ആദി മെല്ലെ ഉണർന്നു.കൈയിൽ കരുതിയിരുന്ന ചെറിയ തുക അവൻ എടുത്തു നോക്കി.ശേഷിച്ച കുറച്ച് നോട്ടുകൾ ജീവിതത്തിന്റെ ശൂന്യതയെപ്പോലെ അവനെ വേദനിപ്പിച്ചു.അപ്പോൾ മുന്നിലായി ഒരു ബീവറേജ്സ് ഔട്ട്ലെറ്റ് അവന്റെ കണ്ണിൽപ്പെട്ടു.അതിലേക്ക് നടന്നു കയറുമ്പോൾ അവന്റെ ഉള്ളിൽ പതിഞ്ഞിരുന്ന നിരാശ ഒരു വിചിത്രമായ ധൈര്യമായി മാറി.കൗണ്ടറിൽ എത്തിയ ആദി ശേഷിച്ച തുകയിൽ നിന്ന് നൂറ് രൂപ മാറ്റിവെച്ചു.മറ്റെല്ലാം കൗണ്ടറിലേക്ക് നീട്ടി വെച്ച് താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു “ഈ തുകയ്ക്ക് കിട്ടുന്നത് തരൂ…”വാക്കുകൾക്ക് പിന്നാലെ അവന്റെ നെഞ്ചിനുള്ളിൽ ഒരു ദീർഘമായ ശൂന്യത മുഴങ്ങി.മദ്യം വാങ്ങിയ ശേഷം ആദി പതിയെ പാർക്ക് ലക്ഷ്യമാക്കി നടന്നു തുടങ്ങി.പാർക്കിലെ അന്തരീക്ഷം നഗരത്തിന്റെ ശബ്ദങ്ങളിൽ നിന്നും വേറിട്ടൊരു ലോകം പോലെ ആയിരുന്നു.ആളൊഴിഞ്ഞ ഒരു കോണിൽ അവൻ ചെന്നു.അവിടുത്തെ