കോഡ് ഓഫ് മർഡർ - 9

  ഏതാനും മണിക്കൂറുകൾക്ക് ശേഷം **********************************   ഗോപാലേട്ടൻ തന്റെ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു. കയ്യും കാലും അനക്കാൻ നോക്കി എങ്കിലും ശക്തമായി ബന്ധിച്ചിരുന്നതിനാൽ അനങ്ങാൻ കഴിഞ്ഞില്ല.  അയാൾ അവിടെ നിന്നും രക്ഷപെടാൻ എന്തെങ്കിലും മാർഗം ഉണ്ടാകുമോ എന്നറിയാൻ ചുറ്റിനും നോക്കി. തനിക്ക് മുൻപിൽ ആയി കസേരയിൽ താൻ കണ്ട രൂപം തന്നെ നോക്കി ഇരിക്കുന്ന കാഴ്ച അയാൾ ഭീതിയോടെ കണ്ടു. ഗോപാലേട്ടനെ നോക്കി ആ കരിഞ്ഞ മുഖം ഉള്ള രൂപം ഒന്ന് വികൃതം ആയി ചിരിച്ച ശേഷം അവിടെ നിന്നും എഴുന്നേറ്റു അയാളുടെ അടുക്കലേക്കു നടന്നു വന്നു. അയാൾ അടുത്തേക്ക് ഓരോ ചുവടുകൾ വയ്ക്കുമ്പോഴും തന്റെ ഹൃദയമിടിപ്പ് ക്രമാതീതം ആയി ഉയരുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. "വെൽകം ടു ഹെൽ ഗോപാൽ. തന്റെ വിധി ഞാൻ ഇന്ന് ഇവിടെ നടപ്പിലാക്കാൻ പോവുകയാണ്. പക്ഷെ അതിനു മുൻപ് ഇത് വരെ ആർക്കും നൽകാത്ത ഒരു അവസരം നിങ്ങൾക്കായി ഞാൻ നൽകാം. മരിക്കുന്നതിന് മുൻപ് അവസാനമായി എന്തെങ്കിലും പറയാൻ ഉള്ള അവസരം.