"എന്താണ് സൂര്യ ഡെത്ത് കോഡ്. അയാൾ എന്ത് ക്ലൂ ആണ് നമുക്ക് നൽകിയത്? "രാജേഷ് ആകാംഷയോടെ ചോദിച്ചു. "ഇത് വരെ കൊല്ലപ്പെട്ടിരിക്കുന്ന ആറു പേരും കൊല്ലപ്പെടുന്നതിന് മുൻപ് കൊലയാളി അവരെ വളരെ അധികം ചൂഷണം ചെയ്തിട്ടുണ്ട്. അവരുടെ ശരീരത്തിൽ എസ്ടാസോളം എന്ന ഡ്രഗ്ഗിന്റെ അംശവും ഉയർന്ന അളവിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് രണ്ടും അല്ലാതെ നമ്മൾ ആരും തന്നെ ശ്രെദ്ധിക്കാതെ പോയ ഒരു കോമൺ ഫാക്ടർ കൂടി ഈ കേസിൽ ഉണ്ട്. ഇവരുടെ ബോഡി ഡംപ് ചെയ്ത സ്ഥലങ്ങളും അതിന് മുൻപ് ഉള്ള ബോഡി ഡംപ് ചെയ്ത സ്ഥലങ്ങളും 25ന്റെ ഗുണിതങ്ങൾ ആണ്. "സൂര്യ പറഞ്ഞു. "മനസിലായില്ല ""പറയാം. ആദ്യത്തെ കൊലപാതകം DYSP റെനിൽ സാറിന്റെ ആണ്. അദ്ദേത്തിന്റെ ശരീര ഭാഗങ്ങൾ ലഭിച്ച സ്ഥലത്ത് നിന്നും കൃത്യം 50km ദൂരത്തിൽ ആണ് കൊലയാളി ഏലിയാമ്മയുടെ ശരീര ഭാഗങ്ങൾ ഡംപ് ചെയ്തത്. അവിടെ നിന്നും കൃത്യം 25km മാറി ആണ് ഡേവിഡ് കൊല്ലപ്പെട്ട ഗോകുലം ഹോസ്പിറ്റൽ.