താലി - 7

  • 174

         ഭാഗം 7വീട്ടിൽ എത്തിയപ്പോൾ അമ്മു ബ്രേക്ഫാസ്റ്റ് എല്ലാം റെഡി ആക്കി വെച്ചിരുന്നു. കോണിങ് ബെൽ അടിച്ചതും അമ്മു ചെന്ന് കതക് തുറന്നു." അമ്മാ... ഫുഡ് കഴിച്ചാലോ... " അവള് സുമയെ നോക്കി ചോദിച്ചു.  അവർ എല്ലാവരും കൈ എല്ലാം കഴുകി മേശക്ക് ചുറ്റും ഇരുന്നു. പാലപ്പവും മുട്ട കറിയുമായിരുന്നു  അന്നത്തെ വിഭവം. അമ്മു അപ്പുവിൻ്റെ കാര്യം പറയും എന്ന് കാതോർത്ത് ഇരിക്കാണ് സുമയും ബാലനും.പക്ഷേ അത് ഉണ്ടായില്ല. ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് ബാലനും സുമയും  ബാൽക്കണിയിൽ ചെന്ന് ഇരുന്നു. അല്പസമയം അവിടെ ചിലവഴിക്കൽ പതിവുള്ളത് ആണ്. അല്പസമയം കഴിഞ്ഞ് അമ്മുവും അങ്ങോട്ടേക്ക് വന്നു." അമ്മാ... ഞാൻ ഒരു കാര്യം പറയാൻ മറന്നു. അമ്മയുടെ ഫോണിലേക്ക് ഇവിടുത്തെ അപ്പു ഏട്ടൻ വിളിച്ചിരുന്നു. ഞാനാ... ഫോൺ എടുത്തത്. അമ്മ വന്നിട്ട് തിരികെ വിളിക്കാം എന്ന് പറഞ്ഞിരുന്നു. " അതും പറഞ്ഞ് അവള് ഫോൺ സുമക്ക്  നേരെ നീട്ടി."അവന്