കോഡ് ഓഫ് മർഡർ - 11

"എന്താ നിങ്ങൾ പറഞ്ഞത് അയാൾ എന്റെ ചേട്ടൻ ആണെന്നോ "സൂര്യ ഞെട്ടലോടെ ചോദിച്ചു. രാജേഷിനും അയാൾ പറഞ്ഞത് ഞെട്ടലോടെ അല്ലാതെ കേട്ടു നിൽക്കാൻ ആയില്ല.    മരണത്തെ മുഖാമുഖം കാണുന്ന സമയത്തും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. തന്റെ കടമ എല്ലാം പൂർത്തീകരിച്ച ഒരു മനുഷ്യന്റെ നിർവൃതിയുടെ ചിരി. "നീ  പോ  സൂര്യ നിന്റെ വരവിനായി അവൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ സമയം ആയി "അത് പറയുമ്പോഴേക്കും അയാളുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. പെട്ടന്നു അയാൾ സൂര്യയുടെ കയ്യിൽ പിടിച്ച ശേഷം അവന്റെ കണ്ണുകളിലേക്കു ഒന്ന് കൂടി നോക്കി. അയാളുടെ കണ്ണുകളിൽ  ഉള്ള തിളക്കം പതിയെ ഇല്ലാതായി. ആ കണ്ണുകൾ അടയുമ്പോഴും ഒരു പുഞ്ചിരി ആ ചുണ്ടിൽ അവശേഷിച്ചു. "സൂര്യ... തീർന്നു "അയാളുടെ പൾസ് നോക്കിക്കൊണ്ട് രാജേഷ് പറഞ്ഞു. "ആംബുലൻസ് ഇപ്പോൾ എത്തും. ഞാൻ ഇവിടെ അടുത്ത് ഉള്ള പോലീസ് സ്റ്റേഷനിലേക്ക് മെസ്സേജ് പാസ്സ് ചെയ്തിട്ടുണ്ട്. ഇനി നീ ഇവിടെ നിൽക്കണ്ട. അയാൾ ആര് തന്നെ