"വല്ലപ്പോഴും മെസ്സേജ് അയക്കാറുണ്ട്.. അല്ലാതെ ഇതുവരെ അവളെന്നെ വിളിച്ചട്ടില്ല"...മനു പറഞ്ഞു.അവൾ എന്തിനാ വിളിച്ചേ...? വിഷ്ണു ചോദിച്ചു."അവള് പറഞ്ഞത്... എന്റെ കല്യാണം ഉറപ്പിച്ചു... പക്ഷെ എനിക്ക് ചേട്ടനെ ഇഷ്ടമാണ്. എനിക്കിതു ഇപ്പൊ തോന്നിയതല്ല. ചേട്ടനെ പരിചയപ്പെട്ട അന്നുമുതൽ എനിക്ക് ഇഷ്ടമായിരുന്നു. ഇത്രനാള് ഞാൻ പേടിച്ചട്ടാ പറയാതെ ഇരുന്നേ...ഇപ്പഴെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഇണ്ടാവില്ല...ഇത് കേട്ടപ്പോ ഞാൻ ആകെ സ്റ്റെക് ആയിപോയി." മനു പറഞ്ഞു.എന്നിട്ട് നീ എന്ത് പറഞ്ഞു..? വിഷ്‌ണു വീണ്ടും ചോദിച്ചു."ഞാൻ ഒന്നും പറഞ്ഞില്ല.... നമ്മടെ ശിൽപേടെ അനിയത്തി അല്ലേടാ...വല്ലപ്പോഴും മെസ്സേജ് അയക്കാറുണ്ടങ്കിലും ഞാനിതുവരെ അങ്ങനെ ഒരു കണ്ണിൽ കണ്ടട്ടില്ല..." ഞാനിപ്പോ എന്തുട്ടാ ചെയാ...? മനു ചോദിച്ചു."എന്റെ പൊന്നു. മനു.. ഒന്നും ചെയാനില്ല... അവളങ്ങനെ പറഞ്ഞിട്ടും ഇല്ല... നീ കേട്ടട്ടും ഇല്ല.... ഇതു ഇവടെ കഴിഞ്ഞ്. അയാളെങ്ങാനും അറിഞ്ഞാൽ എന്താ സംഭവിക്കാന്നു ഞാൻ പറയാണ്ട് തന്നെ നിനക്കറിയാലോ... എനിക്ക് ജീവനിൽ കൊതിയുണ്ട് മോനെ... അതുകൊണ്ട് ഈക്കളിക്ക് ഞാനില്ല..." വിഷ്ണു നൈസ് ആയിട്ടു